തിരുവനന്തപുരം നന്തന്‍കോട് മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി കേഡല്‍ ജെന്‍സന്‍ രാജ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം വഞ്ചിയൂർ അഡിഷണല്‍ സെഷന്‍സ് ആറാം കോടതിയുടേതാണ് നിരീക്ഷണം. ശിക്ഷ നാളെ വിധിക്കും. 2017 ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ നന്തന്‍കോട് ബെയില്സ് കോംപൌണ്ട് 117ല്‍ റിട്ട പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത ജയിന്‍ എന്നിവരെ രാജയുടെ മകനായ കേഡല്‍ കൊലപ്പെടുത്തി എന്നാണ് കേസ്.
0 Comments