ഡിവൈഎസ്പി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.



കോട്ടയം ചങ്ങനാശ്ശേരി ഡിവൈഎസ്പി ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ  ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. 

തുറമുഖ സഹകരണ വകുപ്പു മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചങ്ങനാശ്ശേരി എം.എൽ.എ ജോബ് മൈക്കിൾ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് സ്വാഗതമാശംസിക്കുകയും ചെയ്തു.  ബീന ജോബി ( ചങ്ങനാശ്ശേരി നഗരസഭ  ചെയർപേഴ്സൺ ), ബെന്നി ജോസഫ്  ( വാർഡ് കൗൺസിലർ), വി.സുഗതൻ (അഡീഷണൽ എസ്പി കോട്ടയം ) സജി മർക്കോസ് ( ഡിവൈഎസ്പി ചങ്ങനാശ്ശേരി ), എം.എസ് തിരുമേനി (സെക്രട്ടറി കെ.പി.ഒ.എ), രഞ്ജിത്ത് കുമാർ പി.ആർ ( സെക്രട്ടറി കെ.പി.എ ), കൂടാതെ മറ്റു ജനപ്രതിനിധികൾ,പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments