കദളിക്കാട് മണിയന്തടം കൊല്ലപ്പിള്ളിപാറയില്‍ അനന്ദു രവി (28)യാണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം 5ഓടെ വേങ്ങച്ചുവട് കൂവേലിപ്പടിയിലാണ് അപകടമുണ്ടായത്. വാഴക്കുളം ഭാഗത്തേക്കു പോകുകയായിരുന്ന അനന്ദുവിന്റെ സ്‌കൂട്ടര്‍ എതിര്‍ ദിശയില്‍ വന്ന പോലീസ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
പ്രദേശവാസികള്‍ ചേര്‍ന്ന് തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം ഇന്നലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.ഭാര്യ വിനീത കാളിയാര്‍ തെങ്ങും തോട്ടത്തില്‍ കുടുംബാംഗം.മകള്‍ അന്‍വി (ഒന്നര വയസ്).
0 Comments