കര്‍ഷകരുടെ കൊയ്ത നെല്ല് മോഷണം പോയതായി പരാതി. കോടിക്കുളം പാടശേഖര സമിതിയുടെ ഭാഗമായ മേവള്ളി പാടത്ത് നിന്ന് കര്‍ഷകരായ ബേബി ചോട്ടാനി, ജിമ്മി കളപുരയ്ക്കല്‍ എന്നിവരുടെ 25 ചാക്കോളം നെല്ലാണ് മോഷണം പോയത്.
കര്‍ഷകരുടെയും പഞ്ചായത്തിന്റെയും പരാതിയില്‍ കാളിയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് 3ന് കൊയ്ത്ത് കഴിഞ്ഞു നെല്ല് പാടത്ത് തന്നെ പടുതയിട്ട് മൂടികെട്ടിയിട്ട് പോയതായിരുന്നു.
ഇന്നലെ രാവിലെ പാടത്തെത്തിയപ്പോഴാണ് പടുത കീറി നെല്ല് മോഷ്ടിച്ചതായി അറിയുന്നത്. വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന പാടശേഖരത്തില്‍ ആദ്യമായാണ് നെല്ല് മോഷണം പോകുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.
0 Comments