പാലാ രൂപത പ്രാർത്ഥനയുടെ രൂപതയാണെന്നും പ്രാർത്ഥിക്കുന്ന മാതാപിതാക്കളുള്ളതിനാലാണ് ഇത്രയും മിഷനറിമാരുള്ളതെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രവിത്താനം ഫൊറോന പള്ളിയിൽ പ്രേക്ഷിത സംഗമത്തിൽ വിശുദ്ധ കുർബാനമധ്യേ സന്ദേശം നൽകുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്.
പാലാ രൂപത സഭാപരമായും പാരമ്പര്യങ്ങളിലും തലസ്ഥാനമാണ്. പാലായെന്ന മിഷൻ ഹോമിനെ വയലിൽ പിതാവും പള്ളിക്കാപറമ്പിൽ പിതാവും ചേർന്നാണ് വളർത്തിയത്. രൂപതാധ്യക്ഷനെന്ന നിലയിൽ ഞാനും മുരിക്കൻ പിതാവും കൊച്ചുകാര്യങ്ങൾ ചെയ്തതായി മാർ കല്ലറങ്ങാട്ട് പറഞ്ഞു.
പ്രാദേശിക സഭ നിലനിൽക്കുന്നത് മിഷനറി സ്വഭാവത്തിലാണ്. വീട് കെട്ടിടമല്ല. വേരുകൾ സമ്മാനിക്കുകയും ലോകത്തിൽ നിജപ്പെടുത്തുകയും സ്‌നേഹത്തിൽ വലയം ചെയ്യുന്നതും വീടുകളിലാണ്. ഉള്ളിലുള്ള ഈശോയെ സമ്മാനിച്ച് സന്തോഷിക്കണം, ജീവനില്ലാത്ത ഇഷ്ടികകളായല്ല , ജീവിക്കുന്ന ശിലകളായി മിഷനറിമാർ മാറണമെന്ന ഫ്രാൻസിസ് മാർപാപ്പായുടെ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
മുവായിരത്തിലേറെ മിഷനറിമാരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ രൂപതാംഗങ്ങളടക്കമുള്ള സഭാ മേലധ്യക്ഷന്മാർ പങ്കെടുത്തു.
0 Comments