എലിക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ, പച്ചക്കറി ഉത്പാദക സംഘങ്ങൾ,നാട്ടു ചന്ത, കൃഷിക്കൂട്ടങ്ങൾ തുടങ്ങിയവയുടെ കൂട്ടായ്മയിൽ എലിക്കുളം ഗ്രാമ പഞ്ചായത്തിൽ വിഷുക്കാല വിപണി ലക്ഷ്യമാക്കി സമഗ്ര പച്ചക്കറി വികസന പദ്ധതിയ്ക്ക് തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യമുനാ പ്രസാദ് മുതിർന്ന കർഷകനായ എലിക്കുളം മണ്ഡപത്തിൽ എം.എം. ജോർജിൻ്റെ കൃഷിയിടത്തിൽ വിത്തിടീൽ ഉത്സവത്തിന് തുടക്കമിട്ടു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്ട് അദ്ധ്യക്ഷനായി. പാമ്പാടി കൃഷി അസി:ഡയറക്ടർ ട്രീസാസെലിൻ ജോസഫ് പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസർ കെ. പ്രവീൺ, അസി. കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, ആതിര സോജൻ ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ജിമ്മി ജോസ്, ജാൻസി ബേബി, എം. എസ് മനു, ജിഷ്ണു എസ് നായർ ,മറിയാമ്മ തച്ചിലാടിയിൽ, എലിക്കുളം പാടശേഖര സമിതി പ്രസിഡൻ്റ്ഔസേപ്പച്ചൻ ഞായക്കൽ,സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, തളിർ നാട്ടു ചന്ത സെക്രട്ടറി വിത്സൻ പാമ്പൂരി, ടി.എൻ കുട്ടപ്പൻ താന്നിക്കൽ , സജൻ ചെഞ്ചേരിൽ തുടങ്ങിയവർ സംസാരിച്ചു



0 Comments