നവവരൻ വധൂഗൃഹത്തിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് പിടികൂടി....ഒളിപ്പിച്ചത് മണിയറയിലെ ബാത്ത്റൂമിൽ…




 നവവരൻ നിക്കാഹ് കഴിഞ്ഞ വീട്ടിൽ ഒളിപ്പിച്ച എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു. വീടിന്റെ മുകളിലെ നിലയിൽ മണിയറയിലെ ബാത്ത്‌റൂമിലാണ് എം.ഡി.എം.എ. ഒളിപ്പിച്ചിരുന്നത്. തവനൂരിലെ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് (26) തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.  


 തിരൂരിലെ പൊറ്റിലാത്തറയിൽ വെച്ച് കാറിൽ നിന്നാണ് ആദ്യം എം.ഡി.എം.എ. പിടികൂടിയത്. ചോദ്യംചെയ്തപ്പോൾ മുഹമ്മദ് ഷിബാൻ ഉപയോഗത്തിനും വിൽപ്പനക്കുമായി കൊണ്ടുവന്നതാണെ ന്നും ബാക്കിയുള്ള എം.ഡി.എം.എ. ഇയാൾ നിക്കാഹ് കഴിച്ച നവവധുവിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെ ന്നുമാണ് പോലീസിന് മൊഴി നൽകിയത്. 


 തുടർന്ന് വീട്ടിലെത്തി പോലീസ് എം.ഡി.എം.എ. കണ്ടെടുത്തു. കാറിൽനിന്നും ഭാര്യവീട്ടിൽനിന്നുമായി മൊത്തം 1.55 ഗ്രാം എം.ഡി.എം.എ.യാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതി സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments