ശബരിമല സ്വർണക്കൊള്ള കേസിൽ സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം.
ദ്വാരപാലക ശിൽപ കേസിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരു ന്നു. കേസിൽ ജാമ്യം ലഭിക്കുന്ന എട്ടാമത്തെ പ്രതിയാണ് പത്മകുമാർ. 90 ദിവസ ത്തെ റിമാൻഡ്പൂ ർത്തിയായതോടെയാണ് ദ്വാരപാലക കേസിലും ജാമ്യ ഹർജി നൽകിയത്.
എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേ ക്ഷ. രണ്ടാമത്തെ കേസുകളും ജാമ്യം ലഭിച്ച പത്മകുമാർ ഇന്ന് ജയിൽ മോചിത നാകും.



0 Comments