കേരള കോൺഗ്രസ് (എം) എലിക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പണി പൂർത്തികരിച്ച മൂന്നാമത് കെ.എം. മാണി കാരുണ്യ ഭവനത്തിൻ്റെ താക്കോൽ ദാന ചടങ്ങ് ജൂൺ ഒന്നിന് രാവിലെ 11 മണിക്ക് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം.പി. നിർവ്വഹിക്കും.
എലിക്കുളം പഞ്ചായത്ത് രണ്ടാം വാർഡ് വട്ടത്താനം പൈക തീയേറ്റർ പടിയിലാണ് 13.50 ലക്ഷം രൂപ ചിലവഴിച്ച് 680 ചതുരശ്രഅടിയുള്ള വീട് നിർമ്മാണം പൂർത്തിയാക്കിയത്. പഞ്ചായത്തിൽ കേരളാ കോൺഗ്രസ് (എം) നിർമ്മിച്ച മൂന്നാമത്തെ ഭവനമാണിത്.
ജനറൽ കൺവിനർ ജൂബിച്ചൻ ആനി ത്തോട്ടം അധ്യക്ഷതവഹിക്കുന്ന യോഗത്തിൽ ഡോ. എൻജയരാജ്, തോമസ് ചാഴികാടൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സ്റ്റീഫൻ ജോർജ്, പ്രൊഫ.ലോപ്പസ് മാത്യു, ജോസ് ടോം, ബേബി ഉഴത്തുവാൽ, സാജൻ തൊടുക, ടോബിൻ കെ. അലക്സ്, ജോസ് പാറേക്കാട്ട്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, സാജോ പൂവത്താനി, റ്റോമി കപ്പിലുമാക്കൽ, ബിനോയി നരിതുക്കിൽ, സെൽവി വിൽസൺ, സിനി ജോയി, സോജൻ തൊടുക,
തോമസുകുട്ടി വട്ടയ്ക്കാട്ട്, അവിരാച്ചൻ കോക്കാട്ട്, ജോർജ് കാഞ്ഞമല, സുശീലൻ പണിക്കർ, ഷൈസ് കോഴിപൂവനാനിക്കൽ, ജോസ് കുന്നപ്പള്ളി, ജിമ്മിച്ചൻ മണ്ഡപത്തിൽ എന്നിവർ പ്രസംഗിക്കും. വാർത്താ സമ്മേളനത്തിൽ സാജൻ തൊടുക, ജിമ്മിച്ചൻ ഈറ്റത്തോട്ട്, സാജോ പൂവത്താനി, റ്റോമി കപ്പിലുമാക്കൽ, ബിനോയി നരിതുക്കിൽ, സെൽവി വിൽസൺ,തോമസുകുട്ടി വട്ടയ്ക്കാട്ട്, അവിരാച്ചൻ കോക്കാട്ട്, ജോർജ് കാഞ്ഞമല, സുശീലൻ പണിക്കർ, ഷൈസ് കോഴിപൂവനാനിക്കൽ, ജോസ് കുന്നപ്പള്ളി, ജിമ്മിച്ചൻ മണ്ഡപത്തിൽ തുടങ്ങിയവർ പങ്കെടുത്തു.



0 Comments