പാലാ കുരിശുപളളിയിലെ അമലോത്ഭവ മാതാവിൻ്റെ മെയ് മാസ വണക്കത്തോടനുബന്ധിച്ച് സി.വൈ.എം.എൽ പാലായുടെ ആഭിമുഖ്യത്തിൽ 77-ാം വർഷവും വസ്ത്രവിതരണം നടത്തി.


പാലാ കുരിശുപളളിയിലെ അമലോത്ഭവ മാതാവിൻ്റെ മെയ് മാസ വണക്കത്തോടനുബന്ധിച്ച് സി.വൈ.എം.എൽ പാലായുടെ ആഭിമുഖ്യത്തിൽ 77-ാം വർഷവും വസ്ത്രവിതരണം നടത്തി. 
നിർധനരായവർക്കും വിവിധ ആതുരസേവനങ്ങളിലെ അന്തേവാസികൾക്കുമായി മുൻകൂട്ടി പേര് നൽകിയിരുന്നവർക്കാണ് വസ്ത്രങ്ങൾ സൗജന്യമായി വിതരണം ചെയ്തത്. നൂറോളം പേർക്ക് പള്ളി അങ്കണത്തിൽ വച്ച് തന്നെ വസ്ത്രങ്ങൾ കൈമാറി. വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികളും വസ്ത്രങ്ങൾ ഏറ്റുവാങ്ങി. 
മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ സൗജന്യ വസ്ത്രവിതരണം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 77 വർഷം തുടർച്ചയായി നിർദ്ധനർക്ക് വസ്ത്രങ്ങൾ നൽകാൻ നേതൃത്വം നൽകിയ സി .വൈ. എം.എലിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് മോൺ. തടത്തിൽ പറഞ്ഞു. 

പ്രസിഡൻ്റ് ഡിക്സൺ പെരുമണ്ണിൽ, സെക്രട്ടറി ബിജു വാതല്ലൂർ, കൺവീനർ ജോണി പന്തപ്ലാക്കൽ, ടെൻസൻ വലിയകാപ്പിൽ, അജി കുഴിയംപ്ലാവിൽ, കിരൺ അരീക്കൽ, അഡ്വ. സന്തോഷ് മണർകാട്ട്, ബിനോയി പുളിക്കൽ, ഷാജി പന്തപ്ലാക്കൽ, ജോബി കളത്തറ, അഡ്വ. സജി കൂന്താനം, ജിജി പറമുണ്ട, അഡ്വ. ജോൺസി നോമ്പിൾ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments