രാമപുരത്ത് വന്‍ ഭൂരിപക്ഷം നേടി നാൽവർ സംഘം.... ഇതിൽ രണ്ടു പേർ ഒരേ നാട്ടുകാർ
വിശ്വൻ രാമപുരം
രാമപുരം ഗ്രാമപഞ്ചായത്തിലേക്ക് നടന്ന ശക്തമായ മത്സരത്തിലും വന്‍ ഭൂരിപക്ഷം നേടിയ 4 പേര്‍ ശ്രദ്ധാകേന്ദ്രമാവുകയാണ്. ഇതിൽ രണ്ടു പേർ ഒരേ നാട്ടുകാരും.
കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം നേതാക്കളായ ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, ടൈറ്റസ് മാത്യു ചിറ്റടിച്ചാലില്‍, യുവമോര്‍ച്ച നേതാവ് എം.ഓ. ശ്രീക്കുട്ടന്‍, ഡി.വൈ.എഫ്.ഐ. നേതാവ് വിഷ്ണു എന്‍.ആര്‍. എന്നിവരാണ് മുന്നൂറില്‍ പരം വോട്ടുകള്‍ നേടി ശ്രദ്ധേയരായവർ. ബൈജു ജോണും, ടൈറ്റസ് മാത്യവും, എം.ഓ. ശ്രീക്കുട്ടനും മുന്‍പ് ജനപ്രതിനിധികള്‍ ആയിരുന്നു. വിഷ്ണു എന്‍. ആറിന് ഇത് കന്നി അങ്കവും.
പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ ടൈറ്റസ് മാത്യു മുന്‍പ് കൊണ്ടാട് വാര്‍ഡിലെ തന്നെ ജനപ്രതിനിധി ആയിരുന്നു. മുക്കാനെല്ലി കുടിവെള്ള പദ്ധതിയും റോഡ് വികസന പദ്ധതികളുമുള്‍പ്പെടെയുള്ള നിരവധി ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയതിന് വോട്ടര്‍മാര്‍ നല്കിയ അംഗീകാരമാണ് വലിയ വിജയമെന്ന് ടൈറ്റസ് പറയുന്നു.
ഗ്രാമപഞ്ചായത്ത് മെമ്പര്‍, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ കേരള കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് കൂടിയാണ്. ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായി ലഭിച്ചതാണ് മികച്ച വിജയമെന്നും അദ്ദേഹം പറയുന്നു.
2015 ല്‍ ഏഴാച്ചേരി സംവരണ വാര്‍ഡായിരുന്നപ്പോള്‍ ബി.ജെ.പി. പ്രതിനിധിയായി മത്സരിച്ച് വിജയിച്ച എം.ഓ. ശ്രീക്കുട്ടന്‍ പിന്നീട് 2020 ല്‍ വനിത സംവരണ വാര്‍ഡ് ആയതിനെ തുടര്‍ന്ന് അവിടുത്തെ ജനപ്രതിനിധി അല്ലാതിരുന്നിട്ടും വാര്‍ഡ് മെമ്പറെ പോലെ എല്ലാ കാര്യങ്ങളിലും ഓടി എത്തിയതിലൂടെ ജനങ്ങളുമായി ഉണ്ടാക്കിയെടുത്ത ശക്തമായ ബന്ധമാണ് ജനറല്‍ വാര്‍ഡില്‍ മത്സരത്തിനിറങ്ങാന്‍ ശ്രീക്കുട്ടന് ധൈര്യം നല്‍കിയതും തിളക്കമാര്‍ന്ന വിജയം നേടിയതും.
കന്നി അങ്കത്തില്‍ തന്നെ വന്‍ വിജയം നേടിയതിന്റെ ആവേശത്തിലാണ് അഡ്വക്കേറ്റ് കൂടിയായ എന്‍.ആര്‍. വിഷ്ണു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി, സി.പി.ഐ(എം) പാലാ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിലൂടെയാണ് പെതു രംഗത്ത് ശ്രദ്ധേയനായത്. ശ്രീക്കുട്ടനും വിഷ്ണുവും ഏഴാച്ചേരി സ്വദേശികളാണ്.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇

.jpeg)







0 Comments