നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി.


നഗരസഭയുടെ പകരം തീർത്ത്
കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി.

പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലെ തമ്മിലടി മുതലെടുത്ത് സ്വതന്ത്രൻ്റെ പിന്തുണയോടെ കരൂർ ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്ത് ഭരണം നിലനിർത്തി.
കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സ്വതന്ത്ര അംഗം പ്രിൻസ് കുര്യത്താണ് എൽ.ഡി.എഫ് പിന്തുണയിൽ വിജയിച്ചത്.
17 അംഗ സമിതിയിൽ എൽ.ഡി.എഫിന് 8 അംഗങ്ങളും സ്വതന്ത്രർ ഉൾപ്പെടെ യു.ഡി.എഫിന് 8 അംഗങ്ങളുമായിരുന്നു. 



ഇവിടെ ഒരു സ്വതന്ത്രൻ്റെ നിലപാടാണ് എൽ.ഡി.എഫിനെ തുണച്ചത് .
ഇടനാട് വെസ്റ്റ് വാർഡിൽ നിന്നുമാണ് പ്രിൻസ് കുര്യത്ത് തെരഞ്ഞെടുക്കപ്പെട്ടത്. മുൻപ് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


പാലാ നഗരസഭാ ഭരണം സ്വതന്ത്രർക്ക് പിന്തുണ നൽകി യു ഡി.എഫ് പിടിച്ചെടുത്തതിനുള്ള മധുര മറുപടിയാണ് ക രൂരിലെ എൽ.ഡി.എഫ് ഇടപെടലെന്ന് നേതൃത്വം വിശദീകരിച്ചു.
നഗരസഭയിൽ യു.ഡി.എഫ് അംഗങ്ങൾക്ക് ഒരു സ്ഥാനങ്ങളും നൽകിയില്ലെങ്കിലും കരൂരിൽ മറ്റു സ്ഥാനങ്ങൾ എല്ലാം എൽ.ഡി.എഫിനാണ്.
പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പ്രിൻസിന് എൽ.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments