ശബരിമലയിൽ കാട്ടാന ഇറങ്ങി.
മരക്കൂട്ടത്ത് യുടേൺ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു. ആളുകൾ സഞ്ചരിക്കുന്ന പാതയിലേക്കും ആന എത്താൻ ശ്രമിച്ചതോടെ സ്ഥലത്ത് പരിഭ്രാന്തി പടർന്നു.
സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന തീർത്ഥാടകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയായിരുന്നു.
പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. തുടർന്ന് വനംവകുപ്പും പോലീസും ചേർന്ന് കാട്ടാനയെ വിരട്ടി കാട്ടിലേക്ക് തിരിച്ചയച്ചു. കാട്ടാന തകർത്ത സംരക്ഷണ വേലി പുനഃസ്ഥാപിക്കുന്ന നടപടി പൂർത്തിയായി




0 Comments