പാലാ നഗരസഭയില്‍ ഭരണം ആര്‍ക്കെന്നുള്ള ചോദ്യത്തിനുത്തരം കണ്ടെത്താന്‍ സ്വതന്ത്ര കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജനസഭ......യുഡിഎഫുമായി ആദ്യം ചര്‍ച്ച-തീരുമാനം ചൊവ്വാഴ്ച - ബിനു പുളിക്കക്കണ്ടം

 

പാലാ നഗരസഭയില്‍ ഭരണം ആര്‍ക്കെന്നുള്ള ചോദ്യത്തിനുത്തരം കണ്ടെത്താന്‍ സ്വതന്ത്ര കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജനസഭ. 13, 14, 15 വാര്‍ഡുകളിലെ വോട്ടര്‍മാരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ജനസഭ ചേര്‍ന്നത്. എല്‍ഡിഎഫാണോ യുഡിഎഫാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം ജനസഭയുടെ തീരുമാനപ്രകാരം പ്രഖ്യാപിക്കുമെന്ന് ബിനുപുളിക്കക്കണ്ടം. 

ഇന്ന് ചേർന്ന ജനസഭയുടെ തീരുമാനപ്രകാരം ആദ്യഘട്ടം ചർച്ച നാളെ ആരംഭിക്കും. 

യു.ഡി. എഫ്. ഇക്കാര്യത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുന്നത് എന്ന് ആദ്യം  മനസ്സിലാക്കും. തുടർന്ന് ഇടതുമുന്നണി നേതാക്കളുമായും ചർച്ച നടത്തും.
തങ്ങളുടെ  വാർഡുകളിലെ  വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് ഇടതു വലതു മുന്നണികൾ നൽകുന്ന ഉറപ്പും ചെയർ പേഴ്സൺ സ്ഥാനം സംബന്ധിച്ച ധാരണകളും നാളെ മുതൽ നടക്കുന്ന ചർച്ചകളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments