ദിയ ബിനു പുളിക്കക്കണ്ടം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി

 

പാലാ നഗരസഭയുടെ  ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട ദിയ ബിനു പുളിക്കക്കണ്ടം ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി.   

ശനിയാഴ്ച വൈകിട്ട് ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം എന്നിവര്‍ക്കൊപ്പമാണ് ദിയ പാലാ അരമനയിലെത്തിയത്. ബിഷപ്  ദിയാ ബിനുവിന് നന്മകള്‍ നേര്‍ന്നു. 


മൂവര്‍ക്കും പ്രാര്‍ത്ഥനാനുഗ്രഹങ്ങള്‍ നല്‍കി, ഉപഹാരങ്ങളും സമ്മാനിച്ചാണ് യാത്രയാക്കിയത്. പാലായുടെ പ്രഥമ ബിഷപ്പ് , സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനിയും  മുത്തച്ഛന്‍ വേലായുധന്‍ നായരും പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍ കളിക്കൂട്ടുകാര്‍ ആയിരുന്നുവെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments