പ്രസിഡണ്ടായി കെ കെ ശാന്താറാം ... രാമപുരം ചരിത്ര ചുവടുവെയ്‌പിലേക്ക്...... 3-ാം വാർഡ് മെമ്പർ സിന്ധു ടോം വൈസ് പ്രസിഡൻ്റ്.
സ്വന്തം ലേഖകൻ
കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ രാമപുരം പഞ്ചായത്തിന്റെ പ്രസിഡണ്ടായി കെ. കെ ശാന്താറാം ചുമതലയേറ്റു. ഇത് നാലാം തവണയാണ് അദ്ദേഹം ഗ്രാമപഞ്ചായത്തംഗമാകുന്നത്. ചിറകണ്ടം, മരങ്ങാട്, ഗാന്ധിപുരം,ജി.വി സ്കൂൾ വാർഡ്. 3ാം വാർഡ് മെമ്പറും കേരളാ കോൺഗ്രസ് പ്രതിനിധിയുമായ സിന്ധു ടോം ആണ് വൈസ് പ്രസിഡൻ്റ്.
ശന്താറാം ആദ്യമായിട്ടാണ് സ്വന്തം വാർഡിൽ നിന്ന് ജനപ്രതിനിധിയാവുന്നത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡറായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞതവണ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തീരുമാനിച്ചിരുന്നുവെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വങ്ങളാൽ അത് സാധ്യമായില്ല.
2009ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ നേതാവുംമുൻ മേഘാലയ ഗവർണറുമായ എം. എം ജേക്കബ്ബിൽ നിന്നും അംഗത്വംസ്വീകരിച്ചു കൊണ്ടാണ് അദ്ദേഹം കോൺഗ്രസിൽ ചേരുന്നത്. ബാലവേദി കലാരംഗത്ത് കൂടി പൊതുരംഗത്ത് തുടക്കം കുറിച്ച ഇദ്ദേഹം വിദ്യാർത്ഥി-യുവജന സംഘടനാ പ്രവർത്തനത്തിലൂടെയാണ് ശ്രദ്ധേയനായത്. കോൺഗ്രസിൽ ചേരുന്നതിനു മുമ്പ് എ.ഐ.വൈ.എഫ് കോട്ടയം ജില്ലാ പ്രസിഡണ്ടായിരുന്നു.
മികച്ച പ്രാസംഗികൻ കൂടിയായ ഇദ്ദേഹം കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ പ്രാസംഗിച്ചിട്ടുണ്ട്.
2010-15 കാലഘട്ടത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയി പ്രവർത്തിച്ചിരുന്നപ്പോൾ സ്റ്റാൻഡിങ് കമ്മിറ്റി പരിധിയിൽ വരുന്ന മേഖലകളിൽ ഒട്ടേറെ ജനപ്രിയ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വപരമായ പങ്കുവഹിച്ചിരുന്നു. ദുർബല ജനവിഭാഗ മേഖലകളിൽ കുടിവെള്ള പദ്ധതികൾ, അപേക്ഷിച്ച അർഹരായ മുഴുവൻ അപേക്ഷകർക്കും ക്ഷേമ പെൻഷൻ,ശക്തവും കാര്യക്ഷമവുമായകുടുംബശ്രീ സംഘടന, എസ് സി ഫണ്ടിന്റെ 100% വിനിയോഗം എന്നിവക്ക് ഈകാലയളവിൽ നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു.
പാലാ അർബൻ ബാങ്ക്, പാലാ ഹൗസിങ് സൊസൈറ്റി എന്നിവയുടെ ഭരണസമിതിയം ഗമായിരുന്നു.
ഏഴാച്ചേരി എൻ. എസ്. എസ്. ജി.എൽ. പി. എസ് പി ടി എ പ്രസിഡന്റ്, സെൻറ്. അഗസ്റ്റിൻസ് ഹൈസ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
ഏഴാച്ചേരി കൈപ്പനാനിക്കൽ കുടുംബാംഗമാണ്. ഭാര്യ രജനി.കെ. പി.നാട്ടകം മറിയപ്പള്ളി ചിറയിൽ കുടുംബാംഗവും പാലാ അർബൻ ബാങ്ക് സ്റ്റാഫുമാണ്. രാമപുരം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ 8 ക്ലാസിൽ പഠിക്കുന്ന ധീരജ് റാം.കെ. എസ്,ഏഴാച്ചേരി എൻ. എസ്. എസ്. ജി.എൽ.പിഎസിൽ 3 ക്ലാസ്സിൽ പഠിക്കുന്ന ദേവജ് റാം.കെ.എസ് എന്നിവർ മക്കളാണ്.





0 Comments