കോട്ടയത്ത് രാവിലെ മുതൽ ശക്തമായ മഴ, വ്യാപക നാശനഷ്ടം. പലയിടങ്ങളിലും വെള്ളകയറി. ഏറ്റുമാനൂർ വില്ലേജ്, മംഗളം കലുങ്ക്, വള്ളികാട് എന്ന വിടങ്ങളിലാണ് വെള്ളം കയറിയത്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിന് ഫയർ ഫോഴ്‌സ് സ്ഥലത്തേക്ക് പോയിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിൽ കൂട്ടിക്കൽ പ്രദേശത്ത് ശക്തമായ മഴ കഴിഞ്ഞ രണ്ടു മണിക്കൂറായി തുടരുകയാണ്.ഈരാറ്റുപേട്ട വാഗമൺ റോഡ് തീക്കോയി കല്ലം ഭാഗത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രം റോഡിലും വെള്ളം കേറി ഗതാഗതം തടസപ്പെട്ടു.




0 Comments