എലിക്കുളത്തെ പുതിയ പഞ്ചായത്തു മന്ദിരത്തിന്റെ ശില്പിക്ക് ഇന്ന് കടുത്തുരുത്തിൽ പടിയിറക്കം.





എലിക്കുളത്തെ പുതിയ പഞ്ചായത്തു  മന്ദിരത്തിന്റെ ശില്പിക്ക്  ഇന്ന് കടുത്തുരുത്തിൽ പടിയിറക്കം.

എലിക്കുളത്ത് പുതിയ പഞ്ചായത്ത് മന്ദിരം യാഥാർത്ഥ്യമാക്കിയ .പി.റ്റി ജോസഫ് ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കും.എലിക്കുളം പഞ്ചായത്തിൽ നിർണ്ണായകമായ പഞ്ചായത്ത് മന്ദിരം നിർമ്മാണ വേളയിൽ പി.റ്റി. ജോസഫെന്ന പി.റ്റി.ആയിരുന്നു സെക്രട്ടറി . സ്വന്തമായി നിലപാടുണ്ടായിരുന്ന പി.റ്റി.യുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് എലിക്കുളത്തെ പുതിയ മന്ദിരം കടുത്തുരുത്തി പഞ്ചായത്തിൽ നിന്നാണ് വിരമിക്കൽ .എൽ ഡി . ക്ലർക്കായി 1997 ൽ കടുത്തുരുത്തി പഞ്ചായത്തിൽ നിയമനം പഞ്ചായത്ത് സെക്രട്ടറിയായി കടുത്തുരുത്തിയിൽ നിന്ന് തന്നെ വിരമിക്കൽ .അപൂർവ്വമായ ഭാഗ്യമാണ് . കോതനല്ലൂർ പാളിയിൽ വീട്ടിൽ പി.റ്റി. ജോസഫിന്  ലഭിച്ചത്. സ്വന്തം പഞ്ചായത്തായ മാഞ്ഞുർ മുതൽ  കോട്ടയത്ത് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഓഫീസ്, ശേഷം കാഞ്ഞിരപ്പള്ളി പെർഫോർമൻസ് ആഡിറ്റ് വിഭാഗത്തിൽ

 കടുത്തുരുത്തി, കല്ലറ, പാമ്പാടി, കോട്ടയം എ.ഡി.പി., ഡി.ഡി.പി.ആ ഫീസുകൾ, മുത്തോലി ഗ്രാപഞ്ചായത്ത് , പാലക്കാട് ജില്ലയിലെ അമ്പലപ്പാറ പഞ്ചായത്ത് ,എലിക്കുളം ഗ്രാമ പഞ്ചായത്ത്, ഒടുവിൽ കടുത്തുരുത്തി പഞ്ചായത്ത് എലിക്കുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ  ഗ്രാമ പഞ്ചായത്തിന്റെ പുതിയ മന്ദിരം പൂർത്തിയാക്കി എന്ന പൊൻ തൂവലും പി.റ്റി. ജോസഫിനു സ്വന്തം. സൗമ്യനായ പി.റ്റി. ജോസഫിന് സ്വന്തം പഞ്ചായത്തിൽ നിന്ന് അല്ലാതിരുന്നിട്ടു കൂടി ഗംഭീരമായ യാത്രയയപ്പിന് ഒരുങ്ങുകയാണ് എലിക്കുളം ഔദ്യോഗിക രംഗത്ത് ശത്രു പക്ഷം എന്നൊരു പക്ഷമില്ലായിരുന്നു. പി.റ്റി.ക്ക് . ഭാര്യ. ജെസി മാത്യു മക്കൾ. മരിയ ജോസഫ് , തോമസ് ജോസഫ് .എന്നിവരാണ് മക്കൾ



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments