കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കടനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ മാനത്തൂർ മാറ്റത്തിപ്പാറ റൂട്ടിൽ പൂക്കുളത്തെ പാലം നിർമ്മിച്ചതിനുശേഷം അതിൻറെ സൈഡിൽ പാലത്തിന് ഭീഷണിയാണ് എന്നു പറഞ്ഞു പുറമ്പോക്ക് ഭൂമിയിൽ നിന്നിരുന്ന വണ്ണമുള്ള ആഞ്ഞിലിയും പാലയും കടനാട് പഞ്ചായത്ത് വെട്ടി തോട്ടിലോട്ട് ഇട്ടു.


കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കടനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ മാനത്തൂർ മാറ്റത്തിപ്പാറ റൂട്ടിൽ പൂക്കുളത്തെ പാലം നിർമ്മിച്ചതിനുശേഷം അതിൻറെ സൈഡിൽ പാലത്തിന് ഭീഷണിയാണ് എന്നു പറഞ്ഞു പുറമ്പോക്ക് ഭൂമിയിൽ നിന്നിരുന്ന വണ്ണമുള്ള ആഞ്ഞിലിയും പാലയും കടനാട് പഞ്ചായത്ത്  വെട്ടി തോട്ടിലോട്ട് ഇട്ടു. പഞ്ചായത്ത് അധികാരികൾ ആണ് ഇത് ചെയ്തത് ഈ തടി ലേലം ചെയ്ത് കൊടുക്കാത്തതിനാൽ ബി. ജെ. പി.കടനാട് പഞ്ചായത്ത് കമ്മറ്റി പി.ഡബ്ലു. ഡി. ആർ. ഡി. ഒ.  എന്നിവർക്ക്പരാതി കൊടുക്കകയും എന്നാൽ ഇതിന് എതിരെ ഒരു നടപടിയും ഇത് വരെ എടുക്കുകയും ചെയ്തിട്ടില്ല. (പഞ്ചായത്ത് ഫണ്ടിൽ നിന്നും പൈസ മുടക്കി ചെയ്തത്) മഴക്കാലം വന്നു അങ്ങ് മലമുകളിൽ നിന്നും പാമ്പനാൽ വെള്ളച്ചാട്ടത്തിൽ നിന്നും ശക്തമായ കുത്തൊഴുക്കിൽ വെള്ളം വന്നു മുറിച്ചിട്ട് ശിഖരങ്ങൾ തോട്ടിൽ ഇരു കരകളും വിലങ്ങി ചെക്ക് ഡാം പോലെ  വെള്ളം തടഞ്ഞു നിൽക്കുകയാണ് കാലവർഷം ഇനിയും ശക്തി പ്രാപിച്ചാൽ വെള്ളം കുത്തിയൊഴുകി നിലവിൽ നിർമ്മാണം നടത്തിയ പാലത്തിൻറെ കെട്ടുകൾക്കും കേടുപാടുകൾ സംഭവിക്കും. 
 ഒപ്പം തൊട്ടടുത്തുള്ള കരയിലേക്ക് വെള്ളം പ്രവേശിച്ച് കൃഷിനാശവും ഉണ്ടാകാൻ ഇടയുണ്ട് സർക്കാരിലേക്ക് മുതൽക്കൂട്ടുവാൻ കഴിയുന്ന തടി കാലവർഷം ശക്തമാകുമ്പോൾ ഒഴുകിപ്പോവാനും കാരണമാകും അടിയന്തരമായി പതിനായിരക്കണക്കിന് രൂപ കിട്ടുന്ന തടി ലേലം ചെയ്ത് നൽകാതെ അത് വെള്ളത്തിൽ ഒലിച്ച് പോയി നഷ്ടപ്പെടുന്ന അവസ്തയാണ്   ശക്തമായ മഴയിൽ അത് അവിടുന്നൊഴുകി താഴെ ഒരു ചെക്ക് ഡാമും പാലവും തകരാറിലാകുന്ന സ്ഥിതിയിലേക്ക് ജാം ആയിട്ട് നിൽക്കുകയാണ് പരാതി കൊടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികാരികൾ തിരിഞ്ഞു നോക്കിയിട്ടില്ല അജിത് കുര്യൻ എരിമംഗലത്ത് ടോമി ഇരുവേലിക്കുന്നേൽ ബെന്നി പുളിക്കൽ എന്നിവരുടെ കൃഷിയിടത്തിലേക്ക് വെള്ളം കയറിയും കൃഷിനാശം സംഭവിക്കുകയും ചെയ്തിരിക്കുകയാണ് ഇതിനെതിരെ ശക്തമായ നടപടി പഞ്ചായത്തിന് എതിരെ എടുക്കണമെന്ന് സ്ഥലം സന്ദർശിച്ചുകൊണ്ട് ബി. ജെ. പി. ഭാരവാഹികളായ മുരളി നീലൂർ റോജൻ ജോർജ് ജയ്സൺ മാനത്തൂർ എന്നിവർ ആവശ്യപ്പെട്ടു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments