സിസ്റ്റേഴ്‌സ് ഓഫ് സെൻ്റ് മർത്താസ് കോൺഗ്രിഗേഷനിലെ പാലാ ജനറലേറ്റ് ഭവനാംഗമായ സിസ്റ്റർ മരിയ പഴേപീടികയിൽ (87) നിര്യാതയായി


സിസ്റ്റേഴ്‌സ് ഓഫ് സെൻ്റ് മർത്താസ് കോൺഗ്രിഗേഷനിലെ പാലാ ജനറലേറ്റ് ഭവനാംഗമായ സിസ്റ്റർ മരിയ പഴേപീടികയിൽ (87) അന്തരിച്ചു. 
സംസ്‌കാര ശുശ്രൂഷകൾ ഞായറാഴ്ച (02.06.2024) ഉച്ചക്ക് 1ന് പാലാ സെൻ്റ് മർത്താസ് ജനറലേറ്റിൽ വി.കുർബാനയോടെ ആരംഭിച്ച് ളാലം സെൻ്റ് ജോർജ്ജ് പുത്തൻപള്ളിയിൽ. പരേത മൂലമറ്റം, പാല, കട്ടപ്പന, ശാന്തിഗ്രാം, മുരിക്കാശ്ശേരി, ചെമ്പകപാറ, വേട്ടാമ്പാറ, ഇടപ്പള്ളി, പൊൻകുറ്റി എന്നിവിടങ്ങളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. 

ഇടുക്കി രൂപത വെള്ളയാംകുടി ഇടവക പഴേപീടികയിൽ പരേതരായ ജോണി ന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ : മാത്യു നെടുംങ്കണ്ടം, ലില്ലി ചക്കുംമൂട്ടിൽ വള്ളക്കടവ്, ആലീസ് പാറാംത്തോട്ട് വണ്ടിപ്പെരിയാർ, പരേതരായ ജോസഫ്, ജോയി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments