കേരളാ,തമിഴ്നാട് മുഖ്യമന്ത്രിമാരുടെ വൈക്കം സന്ദർശനത്തോടനുബന്ധിച്ച് വൈക്കം നഗരത്തിലും പരിസരപ്രദേശങ്ങളിലും വ്യാഴാഴ്ച( 12:12:2024) രാവിലെ 9 മണി മുതൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.



കേരളാ,തമിഴ്നാട് മുഖ്യമന്ത്രിമാരുടെ വൈക്കം സന്ദർശനത്തോടനുബന്ധിച്ച് വൈക്കം നഗരത്തിലും പരിസരപ്രദേശങ്ങളിലും  വ്യാഴാഴ്ച( 12:12:2024)  രാവിലെ 9 മണി മുതൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.

 *ആലപ്പുഴ,ചേർത്തല, വെച്ചൂർ ഭാഗങ്ങളിൽ നിന്നും എറണാകുളം- തലയോലപ്പറമ്പ്    ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും തോട്ടുവക്കം, തെക്കേനട, കിഴക്കേനട, ദളവാക്കുളം, link road South End, North End  വഴി പോകേണ്ടതാണ്.

 *എറണാകുളം,തലയോലപ്പറമ്പ് ഭാഗത്ത് നിന്നും വെച്ചൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പുളിംചുവട്, മുരിയൻകുളങ്ങര, കവരപ്പാടി, ചേരുംചുവട് പാലം വഴി പോകേണ്ടതാണ്.

 *വെച്ചൂർ ഭാഗത്ത് നിന്നും വരുന്ന സർവീസ് ബസുകൾ തോട്ടുവക്കം പാലം കടന്ന് ദളവാക്കുളം ബസ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കി ലിങ്ക് റോഡ് വഴി പാർക്കിങ്ങിനായി പോകേണ്ടതാണ്.
*ടി.വി പുരത്തുനിന്നും വരുന്ന സർവീസ് ബസുകൾ ദളവാക്കുളം ബസ്റ്റാൻഡിൽ  എത്തി ആളുകളെ ഇറക്കി ലിങ്ക് റോഡ് വഴി പാർക്കിങ്ങിനായി പോകേണ്ടതാണ്.


*കോട്ടയം,എറണാകുളം ഭാഗങ്ങളിൽ നിന്ന് വൈക്കത്തേക്ക് വരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസ്സുകൾ വലിയ കവലയിലെ മുഖ്യമന്ത്രിമാരുടെ പരിപാടിക്ക് ശേഷമുള്ള സമയം വലിയകവല, കൊച്ചുകവല വഴി ബന്ധപ്പെട്ട സ്റ്റാൻഡുകളിൽ എത്തി അതേ റൂട്ടിൽ തന്നെ തിരികെപോകേണ്ടതാണ്.

 *എറണാകുളം ഭാഗത്തുനിന്നും ആലപ്പുഴ, കോട്ടയം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ  ( സർവീസ് ബസുകളും, പരിപാടിക്ക് വരുന്ന വാഹനങ്ങളും ഒഴികെയുള്ളവ ) പുത്തൻകാവ് ഭാഗത്ത് നിന്നും കാഞ്ഞിരമറ്റം, തലയോലപ്പറമ്പ് വഴി പോകേണ്ടതാണ്.

 *പന്ത്രണ്ടാം തീയതി രാവിലെ 9 മണി മുതൽ 11 മണി വരെയുള്ള സമയത്ത് പൂത്തോട്ട ഭാഗത്തു  നിന്നും വൈക്കം ഭാഗത്തേക്ക് വരുന്ന  മുഴുവൻ വാഹനങ്ങളും  (സർവീസ് ബസ്,  പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ഒഴികെയുള്ളവ ) ടോൾ ജംഗ്ഷനിൽ നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് പോകേണ്ടതാണ്.




 *പന്ത്രണ്ടാം തീയതി രാവിലെ 8 :30 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ
 വെച്ചൂർ,ആലപ്പുഴ ഭാഗത്ത് നിന്നും എറണാകുളം,തലയോലപ്പറമ്പ്, കോട്ടയം ഭാഗത്തേക്ക് വരുന്ന മുഴുവൻ വാഹനങ്ങളും ( സർവീസ് ബസ്, പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ഒഴികെയുള്ളവ ) ഇടയാഴത്തുനിന്നും തിരിഞ്ഞ് അച്ഛൻ റോഡ് വഴി പോകേണ്ടതാണ്.

 *പന്ത്രണ്ടാം തീയതി രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയുള്ള 
 സമയത്ത് കോട്ടയം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് വരുന്ന മുഴുവൻ വാഹനങ്ങളും ( സർവീസ് ബസ്,പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ ഒഴികെയുള്ളവ) തലപ്പാറ- കാഞ്ഞിരമറ്റം വഴി പോകേണ്ടതാണ്.

*ഗതാഗത ക്രമീകരണം നടത്തിയിട്ടുള്ള റോഡുകളിലെ ഇരുവശങ്ങളിലും, വലിയ കവല, വടക്കേനട, പടിഞ്ഞാറേനട, ബോട്ട് ജെട്ടി, ദളവാക്കുളം, കിഴക്കേനട, പടിഞ്ഞാറേനട ഭാഗങ്ങളിലേക്കുള്ള റോഡുകളിലെ ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചിരിക്കുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments