വിധിയോട് പട പൊരുതി വിജയം വരിച്ച ദിന്ന ശേഷിക്കാരുടെ കോട്ടയം ജില്ലാ ബ്രാൻഡ് അംബസിഡറായ സുനീഷിന് ലോകഭിന്നശേഷി ദിനത്തിൽ ആദരവ് നല്കി. കോട്ടയം ജില്ലയിൽആർപ്പൂക്കരയിൽ ജനിച്ച സുനിഷ് ജന്മനാ പോളിയോ വന്ന് കിടപ്പിലാണ്. എന്നാൽ കിടന്നുകൊണ്ട് തനിക്ക് നല്കുന്ന അംഗീകാരം എറ്റു വാങ്ങി.ജന്മനാ ഇരുകാലുകളും തളർന്ന സുനീഷ് ചങ്ങനാശ്ശേരിയിലെ ഭിന്നശേഷി വിദ്യാലയത്തിലായിരുന്നു പഠനം.അവിടെ നിന്നും കിടന്നുകൊണ്ട് കംപ്യൂട്ടറിൽ എന്തൊക്കെ ചെയ്യാമോ അതെല്ലാം പഠിച്ചു.
അവിടെ വച്ച് തൊടുപുഴ സ്വദേശിനിയായ ജി നിയെ കാണുന്നതും അവർ പിന്നീട് വിവാഹിതരാവുന്നതും. 14 വർഷമായി സുനീഷിന്റെ ജീവിതത്തിലെ താങ്ങും തണലുമാണ് ജിനി. ഇന്ന് കോട്ടയം ജില്ലയിൽ ആദ്യമായി ഭിന്നശേഷിക്കാർക്കായി അനുവദിച്ച പൊതു വിതരണം കേന്ദ്രം, K- സ്റ്റോർ നടത്തിപ്പുകാരൻ ,കോമൺ സർവ്വീസ് സെന്റർ നടത്തിപ്പുകാരൻ എനീ നിലയിൽ സുനീഷിനെ എത്തിച്ചത്.
മനക്കരുത്തും നിശ്ചയ ദാർഡ്യവുമാണ്. എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ഭിന്നശേഷിക്കായുള്ള ഗാനമേള ട്രൂപ്പിലെ മുഖ്യ ഗായകനാണ് സുനീഷ്. ലോകഭിന്നശേഷി ദിനമായ ഇന്നലെ സുനീഷിനെ എലിക്കുളം പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് പൊന്നാട അണിയിച്ച് ആദരിച്ചു ചടങ്ങിൽ,അഭിലാഷ് വടക്കേ മംഗലത്ത്, ഷിജോ തോമസ്, വിൻസന്റ് വട്ടക്കുന്നേൽ, കുഞ്ഞുമോൾ എന്നിവർ സന്നിഹിതരായിരുന്നു.
0 Comments