ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 83 ലക്ഷം രൂപയുടെ അനുമതി -മാണി.സി.കാപ്പൻ എം.എൽ.എ



ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 83 ലക്ഷം രൂപയുടെ അനുമതി -മാണി.സി.കാപ്പൻ എം.എൽ.എ

നിയോജകമണ്‌ഡലത്തിലെ 6 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 11 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 83 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാണി.സി.കാപ്പൻ എം.എൽ.എ അറിയിച്ചു. കാലവർഷക്കെടുതികളിൽ തകർന്ന സംസ്ഥാനത്തെ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളിൽ ഉൾപ്പെടുത്തി എം.എൽ.എ സമർപ്പിച്ച റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. ഭരണാനുമതി ലഭിച്ച് 6 മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കേണ്ടതാണെന്നും ഇതിനായി ബന്ധപ്പെട്ട തദേശസ്ഥാപന പ്രതിനിധികൾ മുൻകൈ എടുക്കണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.

1. കടനാട് കൊടുമ്പിടി വാഴേക്കാട് റോഡ് - 7 ലക്ഷം

2. മൂന്നിലവ് പെരുങ്കാവ് റോഡ്- 7 ലക്ഷം

3. മേലുകാവ് കളപ്പുരപ്പാറ റോഡ് -7 ലക്ഷം

4. കടനാട് മറ്റത്തിപ്പാറ ആടുതാറ്റ് റോഡ് - 10 ലക്ഷം

5. മൂന്നിലവ് മങ്കൊമ്പ് അഞ്ചുകുടിയാർ വെള്ളറ റോഡ് - 7 ലക്ഷം

6. തലപ്പലം പ്ലാശനാൽ പെരുംപാറ കാളകെട്ടി റോഡ് - 7 ലക്ഷം

7. മേലുകാവ് പയസ് മൗണ്ട് തോട്ടത്തിമല റോഡ് - 7 ലക്ഷം

8.കരൂർ പാറമടകുര്യാപ്പി കുരുവിക്കൽ റോഡ് -7 ലക്ഷം

9. കടനാട് മേരിലാന്റ് കണ്ടത്തിമാവ് റോഡ് -10 ലക്ഷം

10. മുത്തോലി കുരുവിനാൽ പരുമാല റോഡ് -7 ലക്ഷം

11. മേലുകാവ് കുരിശുങ്കൽ കുളത്തിക്കണ്ടം പാണ്ടിയാമാവ് റോഡ് - 7 ലക്ഷം






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments