കടനാട് പഞ്ചായത്തില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം വെള്ളിയാഴ്ച
ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കടനാട് പഞ്ചായത്തില്‍ സ്ഥാപിച്ച അഞ്ച് മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും.
വൈകുന്നേരം 5.30ന് കാവുങ്കണ്ടം പള്ളി ജംഗ്ഷന്‍ 6ന് ഇഞ്ചികാവ് ജംഗ്ഷന്‍, 6.30ന് കരിവയല്‍ ജംഗ്ഷന്‍, 7ന് അഞ്ചാം മൈല്‍ ജംഗ്ഷന്‍ 7.30ന് ബംഗ്ലാംകുന്ന് കോളനി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി അധ്യക്ഷത വഹിക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments