അധികാരികളുടെ അലംഭാവം... മുണ്ടുതോട് മലിനം.. മുണ്ടുതോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിട്ടും യാതൊരു നടപടിയുമില്ല.




സുനില്‍ പാലാ

കക്കൂസ് മാലിന്യം തള്ളാനുള്ള ഇടമാണോ വെള്ളിയേപ്പള്ളിയിലെ മുണ്ടുതോട്. മീനച്ചില്‍ തോടിന്റെ കൈവഴിയായ ഇവിടെ കക്കൂസ് മാലിന്യം തള്ളല്‍ പതിവായിരിക്കുകയാണ്. മുത്തോലി പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണീ ദുര്‍ഗതി.


മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കുമെന്ന പഞ്ചായത്ത് അധികൃതരുടെ സ്ഥിരം ''തള്ള്'' കേട്ട് നാട്ടുകാര്‍ മടുത്തു. ഒന്നും സംഭവിക്കുന്നില്ല.

രണ്ടു മാസത്തിനിടെ മൂന്നു പ്രാവശ്യം  ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് ഇവിടെ മാലിന്യം തള്ളിയതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പും പല തവണ ഇതാവര്‍ച്ചപ്പോള്‍  പരാതിയുമായി എത്തിയവരോട് മാലിന്യം തള്ളിയവരെയും വാഹനവും കണ്ടെത്തി കൊടുക്കാനാണ്  പോലീസ് അധികാരികള്‍ ആവശ്യപ്പെട്ടതത്രെ. 
 

മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സി.സി ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

വെള്ളിയേപ്പള്ളി - മേവിട പി.ഡബ്‌ള്യൂ.ഡി റോഡില്‍  വീടുകള്‍ കുറവുള്ള മുണ്ടുതോട്ടില്‍ മാലിന്യം തള്ളുന്നത് അഞ്ചു കുടിവെള്ള പദ്ധതികളെയാണ് സാരമായി ബാധിക്കുന്നത്. മൂവായിരത്തിലധികം ആളുകളുടെ കുടിവെള്ളമാണ് മലിനമാക്കപ്പെടുന്നത്. ഈ ഭാഗം വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ക്ക് ശാരീരികാസാസ്ഥ്യം ഉണ്ടായതുകൊണ്ട് അവര്‍ പണി ഉപേക്ഷിച്ചു പോയതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അധികാരികളുടെ നിസ്സംഗതയില്‍ ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍.


ശാശ്വത പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ സമരം

മീനച്ചില്‍ തോടിന്റെ കൈവഴിയായ മുണ്ടുതോട്ടില്‍ കക്കൂസ് മാലിന്യം തുടര്‍ച്ചയായി തള്ളുന്ന വിഷയത്തില്‍ ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് മുന്‍ ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ ഹരിദാസ് അടമത്തറ പറഞ്ഞു. ഇക്കാര്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും അലംഭാവം ഉപേക്ഷിക്കണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.





നേരത്തെ ഈ റൂട്ടിൽ തിരുവനന്തപുരം - ഗുരുവായൂർ രാത്രി കാല സർവ്വീസ് ആരംഭിച്ചിരുന്നു. ഇതു വിജയിച്ചതോടെയാണ് പുതിയ സർവ്വീസുകൾ കൂടി ആരംഭിക്കുവാൻ തീരുമാനിച്ചത്.

Post a Comment

0 Comments