വിളക്കുമാടം സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ
ലാബ് അസ്സിസ്റ്റൻ്റ് ഷിബു തെക്കേമറ്റത്തിൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നുമുള്ള വിരമിക്കലിൽ
127-ാം തവണ രക്തം ദാനം ചെയ്തു.
കഴിഞ്ഞ 23 വർഷമായി തുടർന്നുവന്നിരുന്ന ഔദ്യോഗിക ജീവിതം തീരുന്നതിനോട് അനുബന്ധിച്ചാണ് രക്തം ദാനം ചെയ്തത്.
കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹയർസെക്കണ്ടറി സ്കൂളിൽ ആരംഭിച്ച് തീക്കോയി സെൻ്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ പതിമൂന്നര വർഷവും വിളക്കുമാടം സെന്റ് ജോസഫ്യ ഹയർസെക്കൻണ്ടറി സ്കൂളിൽ എട്ടു വർഷത്തോളവും സേവനം ചെയ്തിട്ടാണ് ഷിബു പടിയിറങ്ങുന്നത്.
തൻ്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ രക്തദാനത്തിന് കൂടുതൽ പ്രോത്സാഹനവും പിന്തുണയും നൽകി സഹകരിച്ചതിന്റെ നന്ദിസൂചകമായിട്ടാണ് ഈ രക്തദാനമെന്ന് ഷിബു തെക്കേമറ്റം പറഞ്ഞു. ഈ കാലഘട്ടത്തിൽ രക്തദാന ക്യാമ്പുകൾ നടത്തുവാൻ സഹായിച്ചത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആണെന്നും ഷിബു പറഞ്ഞു.
ഔദ്യോഗികമായി വിരമിക്കുന്ന ഇന്ന് രാവിലെ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിന് ശേഷം പ്രിൻസിപ്പാളിൻ്റെ നേതൃത്വത്തിൽ സഹപ്രവർത്തകരോടൊപ്പം മരിയൻ മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കിലെത്തി രക്തം ദാനം ചെയ്തതിന് ശേഷമാണ് വീട്ടിലേക്ക് പോയത്.
പ്രിൻസിപ്പൾ ജോബി സെബാസ്റ്റ്യൻ, സ്റ്റാഫ് സെക്രട്ടറി ജോർജുകുട്ടി ജോസഫ്, മരിയൻ മെഡിക്കൽ സെൻ്റർ സൂപ്രണ്ട് ഡോക്ടർ മാത്യു, ഓപ്പറേഷൻ മാനേജർ ബാബു സെബാസ്റ്റ്യൻ, ബ്ലഡ് ഫോറം ഡയറക്ടർമാരായ സജി വട്ടക്കാനാൽ , പ്രഫസർ സുനിൽ തോമസ്, ജോമി സന്ധ്യാ , സിസ്റ്റർ ആഗ്നസ് എഫ് സി സി , സിസ്റ്റർ ബിൻസി എഫ് സി സി, കൊഴുവനാൽ പള്ളി അസിസ്റ്റൻ്റ് വികാരി ഫാ. ജയിംസ് ആണ്ടാശ്ശേരി , ബിന്ദു മാത്യു മാതേയ്ക്കൽ, മഞ്ജു ആൻ മാത്യു , സിസ്റ്റർ ജിഷാ സെബാസ്റ്റ്യൻ, നിമ്മി കെ ജയിംസ്, ജിനു ആൻ തോമസ്, അനിലാ സിറിൾ,അബിജിത്ത് ജോർജ് എന്നിവർ ആശംസകൾ അറിയിക്കുകയും പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
0 Comments