കെ.എസ്.യു സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകയോഗം നടത്തപ്പെട്ടു.
പ്രസിഡന്റ് ജയ്ജിൻ കെ. ജോജിയുടെ അധ്യക്ഷതയിൽ കടുത്തുരുത്തി INTUC ഭവനിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് പയസ്സ് മുഖ്യപ്രഭാഷണം നടത്തി.
കലാ-കായിക, കലാലയ യൂണിയൻ രംഗങ്ങളിലെ പ്രതിഭകളെ യോഗത്തിൽ ആദരിച്ചു. ദിനചാരണത്തിന്റെ ഭാഗമായിതന്നെ കെ.എസ്.യു സ്ഥാപകനേതാവ് എം. എ ജോണിന്റെ കബറിടത്തിൽ ഒരുക്കിയ സ്മൃതിസംഗമം സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ ജോയി ഉദ്ഘാടനം ചെയ്തു.
ജില്ലാ ഭാരവാഹികളായ എഡ്വിൻ അപ്പോഴിപ്പറമ്പിൽ, ആന്മരിയ ജോർജ്, യൂത്ത് കോൺഗ്രസ്- കെ.എസ്.യു നേതാക്കളായ ശരത് ശശാങ്കൻ, ജിതിൻ ജോർജ്,ജോൺസി, ആഷിൻ, അരവിന്ദ് എന്നിവർ നേതൃത്വം നൽകി. മാഞ്ഞൂർ, മരിയൻ സൈന്യം കരുണാലയത്തിൽ പ്രവർത്തകർ സ്നേഹവിരുന്ന് ഒരുക്കി.
0 Comments