ലഹരിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നീലൂർ മീഡിയ സംഘടിപ്പിച്ച പ്രസംഗമത്സരം ഇഗ്നൈറ്റ് 2025 നടന്നു.
ഞായറാഴ്ച രാവിലെ 11.30 ന് നീലൂർ സെന്റ് സേവ്യഴ്സ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് പൊയ്യാനിയിൽ മത്സരം ഉദ്ഘാടനം ചെയ്തു. കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ലഹരി വിമുക്ത കേരളം ; എന്റെ സ്വപ്നം എന്ന വിഷയത്തെ അടിസ്ഥാനമാക്കി വാശിയേറിയ മത്സരമാണ് അരങ്ങേറിയത്. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിജി തമ്പിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം നീലൂർ ഇടവക വികാരി ഫാ. മാത്യു പാറത്തൊട്ടി ഉദ്ഘാടനം ചെയ്തു. പാലാ എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ജെക്സി ജോസഫ് ലഹരി വിരുദ്ധ സന്ദേശം നൽകി. വിദ്യാർത്ഥികളുടെ പ്രസംഗത്തെകുറിച്ചുള്ള അവലോകനം പ്രൊ. ഡോ. ഡേവിസ് ചന്ദ്രൻകുന്നേൽ നടത്തി കുട്ടികൾക്ക് മോട്ടിവേഷൻ നൽകി. സെന്റ് ജോസഫ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസഫ് ഏഴുപറയിൽ സമ്മാനദാനം നിർവഹിച്ചു.
സീനിയർ വിഭാഗം മത്സരത്തിൽ ലയ ജോബി
ഒന്നാം സമ്മാനവും
അൽഫോൻസ് ബി. കോലത്ത് രണ്ടാം സമ്മാനവും
മരിയറ്റ് ജോമോൻ മൂന്നാം സമ്മാനവും നേടി
ജൂനിയർ വിഭാഗം യൂ പി സെക്ഷനിൽ
ജേക്കബ് നോയൽ ഒന്നാം സമ്മാനവും
നിലൻ ബോബിൻ രണ്ടാം സമ്മാനവും
ഡെൽന ക്രിസ് മൂന്നാം സമ്മാനവും നേടി വിജയികളായി.
വാർഡ് മെമ്പർ മാരായ അഡ്വ. സെൻ സി പുതുപ്പറമ്പിൽ, ബിന്ദു ബിനു. മുൻ വാർഡ് മെമ്പർ മത്തച്ചൻ അരീപ്പറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തൊടുപുഴ ഡി അഡിക്ഷൻ കൗൺസിലറും, ഫാമിലി കൗൺസിലറുമായ പ്രീതി പി. ആർ. ലഹരിയുടെ ദൂഷ്യവശങ്ങളെ ക്കുറിച്ച് സംസാരിച്ചു. പ്രീമിയർ ബേക്കറി കൊല്ലപ്പള്ളി, വീസിബ് കൊടുമ്പിടി, മാളിയേക്കൽ മെഡോസ് നീലൂർ, ആഹാ കേറ്ററിംഗ് നീലൂർ, കട്ട് ആൻഡ് ക്രാഫ്റ്റ് നീലൂർ,ശ്രീ പോൾ കളപ്പുരക്കുന്നേൽ, ശ്രീമതി ജിജി തമ്പി ഉപ്പുമാക്കൽ എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്.
നീലൂർ മീഡിയയുടെ സാംസ്കാരിക കൂട്ടായ്മയ്ക്ക് ആന്റോ ജോസഫ് വറവുങ്കൽ, ടോം ജോസ് കളപ്പുര, ജോയ് കുഴിവേലിത്തടം, ബിനു ആലപ്പാട്ട് , ബിനോയ് നീലൂർ, സിജു മൈക്കിൾ എന്നിവർ നേതൃത്വം നൽകി. സമ്മാനദാനത്തിനു ശേഷം നീലൂരിലെ കലാകാരന്മാരുടെ കലാസന്ധ്യയും നടന്നു
0 Comments