കടൽ കടന്ന പ്രണയത്തിന് മലയാള നാട്ടിൽ സാഫല്യം..



കടൽ കടന്ന പ്രണയത്തിന് മലയാള നാട്ടിൽ സാഫല്യം..  

സുനിൽ പാലാ 

റിട്ടയേർഡ് കാത്തലിക് സിറിയൻ ബാങ്ക് മാനേജർ കുമാരനെല്ലൂർ വടക്കേമഠം വീട്ടിൽ സുരേഷ് നാരായണപിള്ളയുടെയും റിട്ടയേർഡ് കോട്ടയം അർബൻ ബാങ്ക് ഉദ്യോഗസ്ഥയായ പൂഞ്ഞാർ ചാരാത്ത് രാജേശ്വരിയുടെയും ഏകമകൾ അപർണ്ണ സുരേഷിൻ്റെയും ജർമ്മൻ സ്വദേശികളായ തോമസ് സ്കോനറിൻ്റെയും ബിർജിറ്റിൻ്റെയും മകൻ ഫിലിപ്പും തമ്മിലുള്ള വിവാഹം ഇന്ന് പാലാ പുളിക്കകണ്ടത്തിൽ ഓർച്ചാർഡ് റിവർ മാൻഷൻ ഓഡിറ്റോറിയത്തിൽ നടന്നു. 


കേരളീയ ശൈലിയിൽ നായർ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ഇന്നലെ മൈലാഞ്ചി ചടങ്ങിനൊപ്പം തിരുവാതിര കളി, ഭരതനാട്യം, നാദസ്വരം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.


ഇരുവരും ജർമ്മനിയിലെ സീമെൻസ് കമ്പനിയിൽ ജോലി ചെയ്തുവരുന്നു. അപർണ്ണ എഞ്ചിനീയറും ഫിലിപ്പ് പരസ്യ വിഭാഗത്തിലുമാണ്. ഏഴു വർഷം മുമ്പ് പഠനാർത്ഥം ജർമ്മനിയിലെത്തിയ അപർണ്ണയ്ക്ക് പിന്നീട് സീമൻസ് കമ്പനിയിൽ ജോലി ലഭിച്ചു. 

അവിടെ വച്ചു പരിചയപ്പെട്ട ഫിലിപ്പുമായി പ്രണയത്തിലാകുകയായിരുന്നു. ഫിലിപ്പിൻ്റെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിയാളുകൾ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. താമസിക്കാതെ ജർമ്മനിയിലേയ്ക്ക് മടങ്ങും.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments