മെയ് ദിന നീന്തൽ മത്സരം സംഘടിപ്പിച്ച് ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ

 

                               
 ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മെയ് ദിന നീന്തൽ മത്സരങ്ങൾ നടത്തി. വണ്ട മറ്റം അക്വാറ്റിക് സെൻ്ററിൽ വച്ചു നടന്ന നീന്തൽ മത്സരവും മെയ് 1 മുതൽ 30 വരെ നടക്കുന്ന അവധിക്കാല നീന്തൽ പരിശീലനവും തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ.ദീപക് ഫ്ളാഗ് ഓഫ് ചെയ്ത് ഉത്ഘാടനം ചെയ്തു. കേരള അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ബേബി വർഗ്ഗീസ് മെയ് ദിന സന്ദേശം നല്കി.  ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡൻ്റ് ജോയി ജോസഫ് അദ്ധ്യക്ഷനായിരുന്നു.ജില്ല സെക്രട്ടറി അലൻ ബേബി   സ്വാഗതം ആശംസിച്ചു. 


 വൈസ് പ്രസിഡൻ്റുമാരായ പി.ജി.സനൽ കുമാർ, പോൾസൺ മാത്യു,  ജോയിൻ്റ് സെക്രട്ടറി സെബാസ്റ്റ്യൻ മാത്യു എന്നിവർ പ്രസംഗിച്ചു. കുട്ടികളും രക്ഷകർത്താക്കളുമായി നൂറിലേറെ പേർ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തു അവധിക്കാല നീന്തൽ പരിശീലനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വണ്ട മറ്റം അക്വാറ്റിക് സെൻ്ററുമായി ബന്ധപ്പെടണമെന്ന് അക്വാറ്റിക് സെൻ്റർ ഡയറക്ടർ കൂടിയായ ബേബി വർഗ്ഗീസ് അറിയിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments