പാലാ നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളിൽനിന്ന് കെഎസ്ഇബി ക്കെതിരെ രൂക്ഷ വിമർശനം....
ഇന്ന് രാവിലെ അരുണാപുരം പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിൽ മാണി സി.കാപ്പൻ എംഎൽഎ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും യോഗത്തിലാണ് കെസ് ഇ.ബി. യ്ക്ക് എതിരെ നിശിത വിമർശനമുയർന്നത്
ജനങ്ങളുടെ പരാതി കേൾക്കാൻ ഓരോ സെക്ഷനിലും പ്രത്യേകം ജീവനക്കാരെ നിയോഗിക്കാൻ എംഎൽഎ നിർദ്ദേശിച്ചു. മാത്രമല്ല പാലാ ഡിവിഷനിലേക്ക് കൂടുതൽ ജീവനക്കാരെ നിയോഗിക്കുന്നതിന് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും എത്രയും വേഗം ഇത് നടപ്പാകുമെന്നും എം. എൽ. എ പറഞ്ഞു.
വ്യാപാരികൾ അടക്കം നിരവധി ജനപ്രതിനിധികൾ കെഎസ്ഇബി ക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഫോൺ എടുക്കാൻ പോലും തയ്യാറാകുന്നില്ലെന്ന് ആരോപണവും ഉയർന്നു എല്ലാ വിഷയത്തിലും എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്ന് മാണി സി കാപ്പൻ എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും അത് എത്രയും വേഗം പരിഹരിക്കാമെന്നും യോഗത്തിൽ പങ്കെടുത്ത കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ മാത്തുക്കുട്ടി പറഞ്ഞു.
0 Comments