വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവും നിയമവിധേയമല്ലാതെ സൂക്ഷിച്ച നൈട്രോസെപാം ഗുളികകളുമായി സ്ത്രീയുൾപ്പെട്ട ക്രിമിനൽ സംഘം മണർകാട് പോലീസിന്റെ പിടിയിൽ
മണർകാട് മാമുണ്ടയിൽ പ്രിൻസ് മാത്യു (25), തിരുവഞ്ചൂർ പള്ളിപ്പറമ്പിൽ ജീബുമോൻ പീറ്റർ (23), തിരുവഞ്ചൂർ സരസ്വതി വിലാസം അശ്വിൻ (23), ദീർത്തി രാജ് (24) എന്നിവരാണ് മണർകാട് പോലീസിന്റെ പിടിയിൽ ആയത്.01.06.25 തീയതി രാത്രിയിൽ ഒരു ഓട്ടോറിക്ഷയിലാണ് സംഘം ലഹരി വസ്തുക്കൾ വിൽപ്പനക്കായി കൊണ്ടുവന്നത്.പ്രതികളിൽ പ്രിൻസ് മാത്യു കാപാ നിയമപ്രകാരം കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയ ആളും ലഹരിക്കച്ചവടം ഉൾപ്പെടെ പത്തിലധികം കേസുകളിൽ പ്രതിയും രണ്ടാം പ്രതി അശ്വിൻ മോഷണം ഉൾപ്പെടെ നാലോളം കേസുകളിൽ പ്രതിയുമാണ്.സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി ശ്രീ.ഷാഹുൽ ഹമീദ് എ. IPS ന്റെ പ്രത്യേക നിർദ്ദേശാനുസരണം ജില്ലയിൽ വ്യാപകമായ പരിശോധനയാണ് നടന്നുവരുന്നത്.മണർകാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജീർ E. M, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ് , സിവിൽ പോലീസ് ഓഫീസർ അഭിലാഷ് , എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
0 Comments