വാഴൂർ എസ്.വി.ആർ എൻ.എസ് എസ് കോളജിലെ 1982 ബാച്ചിലെ ബികോം വിദ്യാർത്ഥികളുടെ യോഗം 43 വർഷത്തിനു ശേഷം കൊടുങ്ങൂർ വിദ്യാനന്ദാ വിദ്യാഭവൻ സ്കൂളിൽ ചേർന്നു. ഓൺലൈനായി 6 പേരും ഉൾപ്പെടെ 50 പൂർവ്വ വിദ്യാർത്ഥികൾ നാലര പതിറ്റാണ്ടടുത്ത ഒത്തു ചേരലിൽ പങ്കെടുത്തു.
പഴയ കലാലയ ഓർമകൾ പങ്കുവച്ചും , വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം കഴിച്ചും, നാലു പതിറ്റാണ്ടിലെ ജീവതാനുഭവങ്ങൾ പറഞ്ഞും പഴയ കൗമാരക്കാരായി മാറി. നാട്ടിലും വിദേശത്തുമുള്ളവർ ഈ അപൂർവ്വ സൗഹൃദ സംഗമത്തിൽ ഒത്തുചേർന്നു.
കാലിക പ്രാധാന്യമുള്ള സാമൂഹ്യ പ്രശ്നമായ “മയക്കു മരുന്നെന്ന വിപത്തിനെതിരേ യുവജനങ്ങൾ ജാഗ്രത പാലിക്കൂ “എന്ന സന്ദേശമുയർത്തി ഈ സംഗമത്തിൽ പങ്കെടുത്ത എല്ലാവരും മയക്കുമരുന്നു വിരുദ്ധ പ്രതിജ്ഞയെടുത്തു. മയക്കുമരുന്നെന്ന അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് എന്നതിൻ്റെ പ്രതീകാത്മകമായി എല്ലാവരും മെഴുകുതിരി കത്തിച്ചായിരുന്നു പ്രതിജ്ഞ ചൊല്ലിയത്.
കെ. സുരേഷ് ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൂർവ്വ വിദ്യാർത്ഥി യോഗം അന്നത്തെ ബികോം വകുപ്പു മേധാവിയായിരുന്ന പ്രൊഫ: കെ.കെ. രാജപ്പനാചാരി ഉദ്ഘാടനം ചെയ്തു. പ്രൊഫ: പി.ഡി. രഘു നാഥൻ നായർ , സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗവും എൻ.സി.പി (എസ് ) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. കെ. ആർ. രാജൻ, ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ പി. എസ്. , സി..പി. എം. നേതാവ് അഡ്വ. പി. ഷാനവാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി.റ്റി ജോസഫ്, കാനം ഗീത, ജോൺസൺ ജോർജ്, ടോമി എൻ.കെ. എം.ആർ. അജയകുമാർ, ഓമന കെ. ആർ. അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു.
0 Comments