ബ്യൂട്ടി പാർലർ നടത്തുന്നതിന് പോലീസിനെ സ്വാധീനിക്കാണെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസ് : യുവാവിനെ പിടികൂടി ഏറ്റുമാനൂർ പോലീസ്


ബ്യൂട്ടി പാർലർ നടത്തുന്നതിന് പോലീസിനെ സ്വാധീനിക്കാണെന്ന്  പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസ് : യുവാവിനെ പിടികൂടി ഏറ്റുമാനൂർ പോലീസ് 

പെരുമ്പാവൂർ, വേങ്ങോല സനീഷ് നൌഷാദ് (38)     എന്നയാളെയാണ് മലപ്പുറത്തുനിന്നും ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.ബ്യൂട്ടി പാർലർ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിന് പോലീസുകാർക്ക് കൊടുക്കാൻ എന്ന വ്യാജേന പ്രതി പരാതിക്കാരിയിൽ നിന്നും 50000.രൂപ കൈക്കലാക്കി. 


തുടർന്ന്  ലൈംഗികച്ചുവയോടെ സംസാരിക്കാൻ ആരംഭിച്ചപ്പോൾ പരാതിക്കാരി പോലീസ് സ്റ്റേഷനിൽ വിവരം ധരിപ്പിക്കുകയായിരുന്നു.21.04.25 തീയതി പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 


ഒളിവിൽ ആയിരുന്ന പ്രതിയെ ഏറ്റുമാനൂർ പോലീസ് ഇൻസ്‌പെക്ടർ അൻസൽ എ. എസ്.   ന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ മാരായ അഖിൽ ദേവ്, തോമസ് ജോസഫ്, എ. എസ്. ഐ. വിനോദ്, വി. കെ., എസ്. സി. പി. ഒ. ജോഷ് കുമാർ, അനീഷ്, അജിത്ത് എം. വിജയൻ  എന്നിവർ അടങ്ങിയ സംഘമാണ് മലപ്പുറത്ത്‌ നിന്നും പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments