പ്രൊഫ. ഡോ. റ്റി സി തങ്കച്ചൻ പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ.
പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പലായി പ്രൊഫ. ഡോ. റ്റി.സി. തങ്കച്ചൻ നിയമിതനായി.
അധ്യാപക പരിശീലനത്തിൽ 25 വർഷമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന പ്രൊഫ. ഡോ. റ്റി സി തങ്കച്ചൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഇംഗ്ലീഷ് സാഹിത്യം, സോഷ്യോളജി, മനഃശാസ്ത്രം, ഫിലോസഫി, ജേർണലിസം, മാസ്സ് കമ്മ്യൂണിക്കേഷൻ, വിദ്യാഭ്യാസം, എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസ ത്തിൽ എം.ഫിൽ., Ph.D എന്നിവയും നേടിയിട്ടുണ്ട്.
ഇദ്ദേഹം 30 ഗ്രന്ഥങ്ങളുടെയും നൂറിലധികം പ്രബന്ധങ്ങളുടെയും ഇരുപതിലധികം എഡിറ്റഡ് ബുക്ക്കളുടെ രചയിതാവും, പ്രഭാഷകനും, ഗവേഷകനും, സംഘാടകനും അനേകം പുരസ്‌കാരങ്ങൾക്ക് അർഹനുമായ വ്യക്തിയാണ്.
2020 വരെ ഭാരതിയാർ സർവകലാശാലയിലെ Ph.D ഗൈഡ് ആയിരുന്ന അദ്ദേഹം ഇപ്പോൾ മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിലെ ഗൈഡ് ആയി സേവനം ചെയ്യുന്നു. ഇദ്ദേഹത്തിന്റെ കീഴിൽ ധാരാളം ഗവേഷകർ PhD പൂർത്തീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ജേർണലുകളിൽ എഡിറ്റർ ആയി പ്രവർത്തിക്കുകയും രാജ്യത്തിനകത്തും പുറത്തും ധാരാളം സ്ഥലങ്ങളിൽ ക്ലാസുകളും പ്രഭാഷണങ്ങളും നടത്തുകയും ചെയ്യുന്നു.
കൂടാതെ പൗരസ്ത്യ വിദ്യാപീഠം സെനറ്റ് അംഗം, പാലാ സെന്റ് തോമസ് കോളേജ്, ചൂണ്ടച്ചേരി സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജ് എന്നിവയിൽ അക്കാഡമിക് കൗൺസിൽ അംഗം, സൊസൈറ്റി ഓഫ് ഇന്നോവറ്റീവ് റിസർച്ചർസ് ആൻഡ് അക്കാഡമിഷ്യൻസ് എന്ന സംഘടനയുടെ പ്രസിഡന്റ്, സേവ്യർ ബോർഡ്, ഓൾ ഇന്ത്യ അസോസിയേഷൻ ഫോർ ക്രിസ്ത്യൻ ഹയർ എഡ്യൂക്കേഷൻ എന്നിവയുടെ ദക്ഷിണകേരള വൈസ് പ്രസിഡന്റ്, എന്നീ നിലയിൽ പ്രവർത്തിക്കുന്നു. 2020 മുതൽ കോളേജിന്റെ വൈസ് പ്രിൻസിപ്പൽ ആയി സേവനം ചെയ്തുവരികയായിരുന്നു.
0 Comments