മൂന്നാമത് കേരള വിഷൻ ദൃശ്യ വിദ്യാഭ്യാസ പുരസ്കാര ദാന ചടങ്ങ് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു...ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം നിർവഹിച്ചു.
റിപ്പോർട്ടർ ടിവി കൺസൾട്ടിംഗ് എഡിറ്റർ ഡോ. അരുൺകുമാർ മുഖ്യാതിഥിയായിരുന്നു. ഫ്രാൻസിസ് ജോർജ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്, പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ജോസ് ജെ ചീരാൻകുഴി, വൈസ് ചെയർപേഴ്സൺ ബിജി ജോജോ തുടങ്ങിയവർ പങ്കെടുത്തു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ക്യാഷ് പ്രൈസ് ഉൾപ്പെടെയുള്ള പുരസ്കാരം നൽകി ആദരിച്ചത്. സി ഒ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ആമുഖ പ്രഭാഷണം നടത്തി. ചെയർമാൻ പി എസ് സിബി,എം.ഡി. ജോജി കെ ജേക്കബ്, സിഡ്കോ ഡയറക്ടർ ബിനു വി കല്ലേപ്പിള്ളി, ദൃശ്യ ഡയറക്ടർ മുഹമ്മദ് നവാസ്, സി ഒ എ കോട്ടയം ജില്ലാ സെക്രട്ടറി ബി. റെജി പ്രസിഡണ്ട് ഒ. വി വർഗീസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. സി ഒ ജില്ല കമ്മിറ്റി അംഗങ്ങളും ദൃശ്യ ഡയറക്ടർ ബോർഡ് അംഗങ്ങളും ഓപ്പറേറ്റർമാരും ദൃശ്യ ജീവനക്കാരുമുൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു
0 Comments