കുടുംബശ്രീ സംസ്ഥാന കലോത്സവം: അതിരമ്പുഴയില്‍ തിങ്കളാഴ്ച 'അരങ്ങ്' ഉണരും
ആറാമത് കുടുംബശ്രീ സംസ്ഥാന കലോത്സവം 'അരങ്ങ്-2025' ന് തിങ്കളാഴ്ച( മേയ് 26)അതിരമ്പുഴയില്‍ തുടക്കമാകും. സംസ്ഥാനത്തെ എ.ഡി.എസ് ,സി.ഡി.എസ് , ബ്ലോക്ക്, ജില്ലാതലങ്ങളില്‍ വിജയികളായ മൂവായിരത്തിയഞ്ഞൂറ് മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. പതിനാല് വേദികളിലായാണ് മത്സരങ്ങള്‍.
ആറു പ്രധാന വേദികളും എട്ട് മറ്റു വേദികളും ഇതില്‍പ്പെടും. 33 സ്റ്റേജ് ഇനങ്ങളും 16 സ്റ്റേജ് ഇതര ഇനങ്ങളും ഉള്‍പ്പെടെ ആകെ 49 ഇനങ്ങളിലാണ് മത്സരം.
സെയിന്റ് മേരീസ് പാരിഷ് ഹാള്‍, സെയിന്റ് അലോഷ്യസ് എച്ച്.എസ്, എ. സി. പാരിഷ് ഹാള്‍, വിശ്വമാതാ ഓഡിറ്റോറിയം, സെയിന്റ് അലോഷ്യസ് എല്‍.പി സ്‌കൂള്‍, സെയിന്റ് മേരീസ് ഗേള്‍സ് യു.പി സ്‌കൂള്‍, സെയിന്റ് അലോഷ്യസ് എച്ച്.എസ.് ക്ലാസ്സ് മുറികള്‍ എന്നിവയാണ് വേദികള്‍.
വീഡിയോ ഇവിടെ കാണാം 👇👇
വിവിധ വേദികളിലായി രാവിലെ ഒന്‍പത് മുതല്‍ രാത്രി 10 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. മലയാള അക്ഷരങ്ങളാണ് വേദിയുടെ പേരുകളാവുന്നത്.
കലോത്സവ നടത്തിപ്പിനായി ഏറ്റുമാനൂര്‍ ബ്ലോക്കുപഞ്ചായത്തിനു കീഴിലുള്ള ഗ്രാമ പഞ്ചായത്ത്ു പ്രസിഡന്റുമാര്‍ അധ്യക്ഷരായി 10 കമ്മിറ്റികള്‍ രൂപീകരിച്ചു.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന കലാമേള മേയ് 28ന് സമാപിക്കും.
മേയ് 26ന് രാവിലെ 10ന് സഹകരണം -തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ മേള ഉദ്ഘാടനം ചെയ്യും.
മേയ് 28ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം തദ്ദേശസ്വയംഭരണ -എക്‌സൈസ് പാര്‍ലമെന്റററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ സി.സി. നിഷാദ്,
കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന്‍, കുടുംബശ്രീ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അഞ്ചല്‍ കൃഷ്ണകുമാര്‍, അതിരമ്പുഴ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ബീന സണ്ണി,ഹിമമോള്‍ ജോസഫ്,വി.വി. ശരണ്യ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അ മുതല്‍ ഒ വരെ; വേദികളില്‍ അക്ഷര ആദരം
കുടുംബശ്രീ കലോത്സവം അക്ഷരനഗരിയിലേക്കെത്തുമ്പോള്‍ അക്ഷരങ്ങള്‍കൊണ്ടു തന്നെ കലാലോകത്തിന് ആദരമര്‍പ്പിച്ച് കുടുംബശ്രീ
മലയാള അക്ഷരങ്ങള്‍ തന്നെയാണ് വേദികളുടെ പേരുകളായി തീരുമാനിച്ചിരിക്കുന്നത്. അ, ഇ, ഋ, സ, ര, ഴ, യ, റ, ഗ, എ, ധ, ഹ, ള, ഒ എന്നിങ്ങനെയാണ് വേദിയുടെ പേരുകള്‍. അതിരമ്പുഴ സെയ്ന്റ് മേരീസ് പാരിഷ് ഹാള്‍, സെയിന്റ് അലോഷ്യസ് എച്ച്. എസ്, എ.സി. പാരിഷ് ഹാള്‍, വിശ്വമാതാ ഓഡിറ്റോറിയം, സെയിന്റ് അലോഷ്യസ് എല്‍.പി. സ്‌കൂള്‍, സെയിന്റ് മേരീസ് ഗേള്‍സ് യു.പി. സ്‌കൂള്‍, സെയിന്റ് അലോഷ്യസ് എച്ച്. എസ് ക്ലാസ്സ് മുറികള്‍ എന്നിവിടങ്ങളിലായാണ് 14 വേദികളും ഒരുക്കിയിട്ടുള്ളത്.
0 Comments