പാലാ ജനറൽ ആശുപത്രിയിൽ സന്ദർശന പാസ്സിൻ്റെ പേരിൽ തട്ടിപ്പ് എന്ന വാർത്ത പൈക ന്യൂസ് എന്ന ഓൺലൈൻ ചാനൽ പുറത്തു വിട്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു.
ജനൽ ആശുപത്രിയിൽ രോഗി സന്ദർശന പാസ്സ് 50 രൂപയാക്കി ഉയർത്തി എന്നും ഇത് നേരത്തെ അഞ്ചു രൂപയായിരുന്നു എന്നും പൈക ന്യൂസ് വാർത്തയിൽ പറയുന്നു. ഇതേസമയം മൂന്ന് ഘട്ടങ്ങളിലായാണ് സന്ദർശകരോട് ചാർജ് ഈടാക്കുന്നതെന്നും ഓൺലൈൻ ചാനൽ പുറത്തുവിട്ട സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോക്ടർ ടി പി അഭിലാഷ് "യെസ് വാർത്ത"യോട് പറഞ്ഞു.
സന്ദർശകരിൽ നിന്ന് എല്ലാ സമയവും 50 രൂപ ചാർജ് ഈടാക്കുന്നു എന്ന വാദം തെറ്റാണെന്നും സൂപ്രണ്ട് വിശദീകരിക്കുന്നു. രാവിലെ എട്ടു മുതൽ 12 വരെ മാത്രമാണ് 50 രൂപയുടെ പാസ് ഏർപ്പെടുത്തിയിട്ടുള്ളത്. 12 മുതൽ വൈകിട്ട് 4 വരെ 10 രൂപയുടെ പാസാണുള്ളത് .വൈകിട്ട് 4 മുതൽ 7 വരെ സന്ദർശനം ഫ്രീയുമാണെന്ന് സൂപ്രണ്ട് ചൂണ്ടിക്കാട്ടി.
ഇതേസമയം തനിക്ക് ലഭിച്ച ചില കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പാസിന്റെ കോപ്പി സഹിതം വാർത്ത കൊടുത്തത് എന്നാണ് പൈക ന്യൂസ് ചീഫ് എഡിറ്റർ സാംജി പഴയ പറമ്പിൽ വിശദീകരിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും എന്തെങ്കിലും പാളിച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് അഭിലാഷ് കുമാർ വിശദീകരിക്കുന്നു.
0 Comments