പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. - കെ.സി.വൈ.എം. പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ, പാലാ, ചൂണ്ടച്ചേരി സെന്റ്. ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വച്ച് 'എഡ്യുഫെയർ' എന്ന പേരിൽ മെഗാ വിദ്യാഭ്യാസ പ്രദർശന മേള സംഘടിപ്പിച്ചു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിവിധ യൂണിവേഴ്സിറ്റികളും കോളേജുകളും, വിവിധ കോഴ്സുകളും തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തി. തുടർവിദ്യാദ്യാസത്തിനായി തയ്യാറെടുക്കുന്ന നിരവധി കുട്ടികൾ മെഗാ വിദ്യാഭ്യാസ പ്രദർശന മേളയിൽ പങ്കെടുക്കുകയും കോഴ്സുകൾ പരിചയപ്പെടുകയും വിവിധ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മേളയിൽ ഉള്ളടങ്ങിയിരുന്നു. എസ്.എം.വൈ.എം. പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, ജനറൽ സെക്രട്ടറി റോബിൻ റ്റി. ജോസ് താന്നിമല, ബിൽന സിബി, ജോസഫ് തോമസ്, ബെനിസൺ സണ്ണി, ജിസ്മി ഷാജി, എഡ്വിൻ ജെയ്സ്, ഡോൺ ജോസഫ് സോണി, നിഖിൽ ഫ്രാൻസിസ്, മിജോ ജോയി തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments