വെള്ളിയാമറ്റം, അറക്കുളം മേഖലയില്‍ കാറ്റില്‍ വ്യാപക നാശം. ശക്തമായ കാറ്റ് വീശി പൂച്ചപ്ര വെളളിയാമറ്റം റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. മൂലമറ്റം ഫയര്‍ ഫോഴ്സ് എത്തി മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍ പുത്തേടിന് താഴെ എസ് വളവില്‍ മരം വീണു. തൊടുപുഴയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി വീണ മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
0 Comments