പുലിക്ക് പിന്നാലെ കാട്ടാനയും ... ജനങ്ങൾ ആശങ്കയിൽ



 മൂന്നാർ ദേവികുളത്ത് പുലിയിറങ്ങിയതിന് പിന്നാലെ നല്ലതണ്ണി ഐ റ്റിഡിയിൽ കാട്ടാനയിറങ്ങി. ജനവാസ മേഖലയിലാണ് ഇന്ന് രാവിലെ ഒറ്റയാന ഇറങ്ങിയത്. രാവിലെ എസ്റ്റേറ്റ് ലയങ്ങളുടെ സമീപത്തുകൂടി കാട്ടാന നടന്നുനീങ്ങുന്ന ദൃശ്യങ്ങൾ തൊഴിലാളികൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ പുലിക്ക് പുറമെ കാട്ടാനയും എത്തിയത് ജനങ്ങളെ ആശങ്കയിൽ ആക്കിയിരിക്കുകയാണ്. വന്യമൃഗങ്ങൾ തുടർച്ചയായി ജനവാസമേഖലയിൽ ഇറങ്ങിയതോടെ തൊഴിലാളികൾക്ക് ഭയം കൂടാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. 

 മൂന്നാർ ദേവികുളം സെൻട്രൽ ഡിവിഷനിലാണ് പുലി ഇറങ്ങിയത്. ദേവികുളം മിഡിൽ ഡിവിഷൻ സ്വദേശി രവിയുടെ വളർത്തു നായയെ കഴിഞ്ഞദിവസം പുലി പിടിച്ച് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ജനവാസമേഖലയിൽ പുലി ഇറങ്ങിയതായി സ്ഥിരീകരിച്ചത്. 


 വളർത്തു നായയെ രാവിലെ മുതൽ കാണാനില്ലായിരുന്നു. വൈകുന്നേരമായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയുടെ ദൃശ്യങ്ങൾ കിട്ടിയത്. ജനവാസമേഖലയിൽ പുലി ഇറങ്ങിയതോടെ പ്രദേശവാസികളാകെ ആശങ്കയിലാണ്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments