ജാതി പറഞ്ഞെന്ന് ആക്ഷേപിച്ച് വായ അടപ്പിക്കാൻ നോക്കേണ്ട: വെള്ളാപ്പള്ളി നടേശൻ ... ഈരാറ്റുപേട്ടയിൽ ഈഴവ മഹാസംഗമം നടന്നു.


സാമൂഹ്യ നീതിക്കായി ശബ്ദിക്കുമ്പോൾ ജാതി പറഞ്ഞെന്ന് ആക്ഷേപിച്ച് വായ അടപ്പിക്കാൻ നോക്കേണ്ടെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 

എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻ നടത്തിയ ഈഴവ മഹാസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഴികയ്ക്ക് നാല്പ്പതുവട്ടം മതേതരത്വം പറയുന്നവർ സാമൂഹ്യ നീതിക്കുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.  

 മലപ്പുറത്ത് താൻ പറഞ്ഞ ചില കാര്യങ്ങൾ മുസ്ലീം സമുദായത്തിന് എതിരാണെന്ന് വളച്ചൊടിക്കാൻ ചിലർ ശ്രമിച്ചു. എസ്.എൻ.ഡി.പി യോഗം ഒരു സമരസംഘടനയാണ്. ആത്മീയ അടിത്തറയിൽ നിന്ന് ഭൗതിക പുരോഗതി കൈവരിക്കണമെന്നാണ് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിട്ടുള്ളത്.


ഗുരുവിനെക്കുറിച്ച് പല വ്യാഖ്യാനങ്ങളും പറയുന്നവർ ഗുരുവിന്റെ ഈശ്വരീയതയെപ്പറ്റി ഒന്നും പറയുന്നില്ല. ഗുരു പരബ്രഹ്മമാണെന്നും ലോകാവസാനംവരെ ആ വെളിച്ചം പ്രകാശിച്ചുകൊണ്ടിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗ നേതൃത്വത്തിൽ മുപ്പത് വർഷം പിന്നിട്ട വെള്ളാപ്പള്ളി നടേശന് മീനച്ചിൽ യൂണിയന്റെ സ്‌നേഹാദരം സമ്മേളനത്തിൽ സമർപ്പിച്ചു. മീനച്ചിൽ യൂണിയൻ വനിതാസംഘത്തിന്റെ ശാക്തേയം സ്ത്രീശക്തി ശ്രീശക്തി സമാപന സമ്മേളനവും ഇതോടൊപ്പം നടന്നു. 


സമ്മേളനം തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ഇൻകംടാക്‌സ് അസിസ്റ്റന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ, കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ്, എസ്.എൻ.ഡി.പി. യോഗം കേന്ദ്രവനിതാസംഘം സെക്രട്ടറി സംഗീത വിശ്വനാഥൻ, യൂണിയൻ കൺവീനർ എം.ആർ. ഉല്ലാസ്, വനിതാ സംഘം ചെയർപേഴ്‌സൺ മിനർവാ മോഹൻ എന്നിവർ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments