പാലാ പ്രവിത്താനം സ്വദേശി സ്മിതാ സാബുവിന് സിവിൽ സർവീസ് പരീക്ഷയിൽ 239-ാം റാങ്കോടെ വിജയം
പ്രവിത്താനം കദളിയില്‍ കുടുംബാംഗമാണ് സ്മിതാ സാബു.
ദില്ലി ലേഡി ശ്രീ റാം കോളേജില്‍ നിന്ന് ബി.എ. ഇക്കണോമിക്‌സിില്‍ ബിരുദവും ജെ.എന്‍.യു വിൽ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷനില്‍ ബിരുദാനന്തര ബിരുദവും നേടി. ആദ്യം 2023 ൽ സിവില്‍
സര്‍വ്വീസ് പരീക്ഷ എഴുതിയിരുന്നു. . പിന്നീട് 2025ല്‍ ആണ് എഴുതുന്നത്. ഹയർ സെക്കന്ററി സ്‌കൂളിൽ റിട്ട പ്രിന്‍സിപ്പാള്‍ സാബുവിന്റെയും റിട്ട.അധ്യാപിക വത്സമ്മയുടെയും മകളാണ്.
സഹോദരി ഡോക്ടർ സ്‌നേഹ യു.കെയിലാണ്. സഹോദരന്‍ സാവിയോ സി എ ക്കാരനാണ്. ജോസ് കെ. മാണി എം.പി. , ഫ്രാൻസീസ് ജോർജ് എം. പി. , മാണി.സി. കാപ്പൻ എം.എൽ എ എന്നിവർ സ്മിതാ സാബുവിനെ അഭിനന്ദിച്ചു. ബി.ജെ. പി നേതാവ് ഷോൺ ജോർജ് പ്രവിത്താനത്തെ സ്മിതയുടെ വീട്ടിലെത്തി നേരിട്ട് അഭിനന്ദനം അറിയിച്ചു





0 Comments