വ്യാജ മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
കാസർഗോഡ് നാലത്തടുക്കയിലെ ജസീല ജീവനൊടുക്കിയ സംഭവത്തില്‍ പൊവ്വൽ സ്വദേശി ആയിഷയാണ് അറസ്റ്റിലായത്.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ആയിഷയെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ജസീല ഒമ്പതു പവനോളം സ്വർണം മോഷ്ടിച്ചു എന്നായിരുന്നു ഭർത്താവിന്റെ വീട്ടിനടുത്തുള്ള അയല്‍ വീട്ടുകാർ ആരോപിച്ചിരുന്നത്. ഇതേത്തുടർന്ന് ജസീല കടുത്ത മാനസിക വിഷമത്തിലായിരുന്നു.
തുടർന്ന് ജീവനൊടുക്കുകയായിരുന്നു. ഇതിനു മുമ്പായി തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ ജസീല റെക്കോർഡ് ചെയ്തിരുന്നു. സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ചതിനുശേഷമാണ് ജസീല വിഷം കഴിച്ച് ജീവനൊടുക്കിയത്.



0 Comments