രാമപുരം കുറിഞ്ഞി സ്വദേശി വീണാ സുകുമാരന് എല്‍.എല്‍.എം. പരീക്ഷയിൽ ഒന്നാം റാങ്ക്


രാമപുരം കുറിഞ്ഞി സ്വദേശി വീണാ സുകുമാരന് എല്‍.എല്‍.എം. പരീക്ഷയിൽ  ഒന്നാം റാങ്ക് 

സുനിൽ പാലാ

 എം.ജി. യൂണിവേഴ്‌സിറ്റി എല്‍.എല്‍.എം. പരീക്ഷയില്‍ രാമപുരം കുറിഞ്ഞി ചൊള്ളയ്ക്കല്‍ വീണാ സുകുമാരന് ഒന്നാം റാങ്ക്. 

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. 

അച്ഛന്‍ സുകുമാരന്‍ കര്‍ഷകനാണ്. അമ്മ ലത കടനാട് പഞ്ചായത്തിലെ ഐങ്കൊമ്പ് വാര്‍ഡ് ആശാവര്‍ക്കറാണ്. വിഷ്ണു സി.എസ്. (ദുബായ്) സഹോദരനും അക്ഷര (ദുബായ്) സഹോദരഭാര്യയുമാണ്. 


നിലവില്‍ തൊടുപുഴ ലോ കോളേജില്‍ അദ്ധ്യാപികയായി സേവനം ചെയ്തു വരികയാണ് വീണാ സുകുമാരന്‍. കുറിഞ്ഞി എസ്. കെ. വി.  ഗവ. എൽ.പി. , എസ്. കെ. വി. യു.പി. , മാനത്തൂർ സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂൾ , പാലാ മഹാത്മാഗാന്ധി മെമ്മോറിയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വീണയുടെ വിദ്യാഭ്യാസം.

പിഴക് എസ്.എന്‍.ഡി.പി. ശാഖാംഗമായ വീണാ സുകുമാരനെ ശാഖാ പ്രസിഡന്റ് കെ.ജി. ഷാജന്‍, സെക്രട്ടറി സാബു കൊടൂര്‍, മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍, കണ്‍വീനര്‍ ഉല്ലാസ് മതിയത്ത്, യൂണിയന്‍ കമ്മറ്റിയംഗം രാമപുരം സി.റ്റി. രാജന്‍, കടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിക്കുട്ടി സന്തോഷ് തുടങ്ങിയവര്‍ അഭിനന്ദിച്ചു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments