തെങ്ങില്‍ കുടുങ്ങിയ വൃദ്ധന് രക്ഷകരായി തൊടുപുഴ അഗ്‌നിരക്ഷാ സേന.

 

തെങ്ങില്‍ കുടുങ്ങിയ വൃദ്ധന് രക്ഷാകരായി തൊടുപുഴ അഗ്‌നിരക്ഷാ സേന.

 തേങ്ങയിടാനായി തെങ്ങില്‍ കയറിയ കോലാനി സ്വദേശി ഒറ്റക്കുഴിയില്‍ ജോസഫ് (73)യാണ് അഗ്‌നി രക്ഷാ സേന രക്ഷിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കോലാനി കുഞ്ചിറക്കാട്ട് ചാക്കോയുടെ തെങ്ങില്‍ തേങ്ങയിടാനായി കയറുന്നതിനിടെയാണ് കുടുങ്ങിയത്. വീഴാതിരിക്കാനായി കൈകള്‍ തോര്‍ത്ത് ഉപയോഗിച്ച് സ്വയം ബന്ധിക്കുകയും ബഹളം വെച്ച് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു.


 വീട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് തൊടുപുഴയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.എ ജാഫര്‍ഖാന്റെ നേതൃത്വത്തില്‍ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ശാരീരികാസ്വസ്ഥതകള്‍ മൂലമാണ് തെങ്ങില്‍ നിന്നും ഇറങ്ങാന്‍ ബുദ്ധിമുട്ട് നേരിട്ടതെന്ന് ചാക്കോ പറഞ്ഞു. 


സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ബിബിന്‍ എ തങ്കപ്പന്‍, ഉബാസ് കെ.എ, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ശരത് എസ്, ജെയിസ് സാം ജോസ്, ഹോം ഗാര്‍ഡുമാരായ പ്രമോദ് കെ.ആര്‍, ഷാജി പി.കെ, കെ.എസ് അബ്ദുള്‍ നാസര്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments