രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയദിനാഘോഷം വെള്ളിയാഴ്ച
മാർച്ച് മാസത്തിൽ നടന്ന ഹയർ സെക്കണ്ടറി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സ്കൂളിൽ നാളെ വിജയദിനം ആഘോഷിക്കും.
അനഘ രാജീവ് ഹ്യൂമാനിറ്റീസ് വിഷയത്തിൽ 1200 /1200 മാർക്കും, ശ്രുതി നന്ദന 1195 /1200 മാർക്കും, സയൻസ് വിഷയത്തിൽ മിന്ന സോജി 1199 /1200 മാർക്കും ലൗറൽ ഡോജി 1197/ 1200 മാർക്കും നേടിയിരുന്നു.
പ്ലസ് ടു വിഭാഗത്തിൽ 21 ഫുൾ എ പ്ലസും, 10 5 എ പ്ലസും എസ് എസ് എസ് എൽസിക്ക് 10 ഫുൾ എ പ്ലസും 4 9 എ പ്ലസും ഉൾപ്പെടെ 100 ശതമാനം വിജയവും നേടിയിരുന്നു. ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ പി എം മാത്യു ഉദ്ഘാടനം നിർവഹിക്കും രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ മുഖ്യ പ്രഭാഷണം നടത്തും.
സ്കൂൾ പ്രിൻസിപ്പൽ ഡിറ്റോ സെബാസ്റ്റ്യൻ സ്വാഗതവും ഹെഡ്മാസ്റ്റർ സാബു തോമസ് നന്ദിയും പറയും പി റ്റി എ പ്രസിഡന്റ് സിബി എം ജെ മണ്ണാപറമ്പിൽ, രാമപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട്, മുൻ പ്രിൻസിപ്പൽ സാബു മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.
പി എം മാത്യു സമ്മാന വിതരണം നിർവഹിക്കും.ശ്രുതിനന്ദന എം. എസ്, ജയിംസ് ടോണി എന്നീ വിദ്യാർത്ഥികൾ മറുപടി പ്രസംഗം പറയും.
0 Comments