ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവ് മരിച്ചു. ചെമ്മണ്ണ് സ്വദേശി തടത്തിൽ പ്രണവ് (21) ആണ് മരിച്ചത്.
ഏലപ്പാറ ചെമ്മണ്ണ് ഒടിച്ചുകുത്തി വളവിലാണ് സംഭവം. ഇരുചക്ര വാഹനത്തിൽ റോഡിലൂടെ കടന്നുപോകുമ്പോൾ മരത്തിൻ്റെ ശിഖിരം ഒടിഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂടെയുണ്ടായിരുന്ന പ്രണവിന്റെ സുഹൃത്ത് ആകാശ് പരിക്കില്ലാതെ രക്ഷപ്പെട്ടു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. .
70 12 23 03 34
.jpg)


0 Comments