ഹ്യൂമൻ റൈറ്റ്സ് കോർപ്സിന്റെ കേരള സ്റ്റേറ്റ് ഡയറക്ടറായി അജിത് കുമാർ കെ. എസ്. തിരഞ്ഞെടുക്കപ്പെട്ടു



ഹ്യൂമൻ റൈറ്റ്സ് കോർപ്സിന്റെ കേരള സ്റ്റേറ്റ് ഡയറക്ടറായി അജിത് കുമാർ കെ. എസ്. തിരഞ്ഞെടുക്കപ്പെട്ടു

 ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും മനുഷ്യാവകാശ സംരക്ഷണ തത്വങ്ങളും ഉയർത്തിപ്പിടിച്ച് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് കോർപ്സ് സംഘടനയുടെ ദേശീയ ഭാരവാഹി തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ ജോയിന്റ് ഡയറക്ടറായിരുന്ന അജിത് കുമാർ കെ. എസ്. ഏറ്റവും കൂടുതൽ വോട്ടുകൾ നേടി കേരള സ്റ്റേറ്റ് ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ടു.

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ കീഴമ്പാറ സ്വദേശിയും കുന്നിനുപാറയിൽ ശശിധരന്റെ മകനുമായ അജിത് കുമാർ കെ. എസ്. ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ അംഗവും ജ്യോതിഷ പഠിതാവും സാമൂഹിക പ്രവർത്തകനുമാണ്.


 പൊതുപ്രവർത്തനത്തിലും സാമൂഹിക സേവന രംഗത്തും സജീവ സാന്നിധ്യമായ അദ്ദേഹത്തിന്റെ പ്രവർത്തന മികവ് പരിഗണിച്ചാണ് സംഘടനയുടെ കേരള സ്റ്റേറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മനുഷ്യാവകാശ സംരക്ഷണം, നിയമബോധവൽക്കരണം, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, തൊഴിലാളികൾ എന്നിവരുടെ അവകാശ സംരക്ഷണം, വിദ്യാഭ്യാസ പ്രോത്സാഹനം, സാമൂഹിക നീതി ഉറപ്പാക്കൽ എന്നിവയ്ക്ക് മുൻഗണന നൽകി സംസ്ഥാനത്തുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.


കേരള സർക്കാർ നടപ്പാക്കുന്ന 'തൂഫാൻ' ലഹരിവിരുദ്ധ പദ്ധതിയുമായി സഹകരിച്ച് വിദ്യാലയങ്ങൾ, കോളേജുകൾ, യുവജന സംഘടനകൾ, പൊതുസമൂഹം എന്നിവയുടെ പങ്കാളിത്തത്തോടെ ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും യുവതലമുറയെ ലഹരിയുടെ ദൂഷ്യഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് മനുഷ്യാവകാശ സംരക്ഷണം, സാമൂഹിക നീതി, നിയമബോധവൽക്കരണം, യുവജന ശാക്തീകരണം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി ഹ്യൂമൻ റൈറ്റ്സ് കോർപ്സിന്റെ പ്രവർത്തനങ്ങൾ ജനകീയമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അജിത് കുമാർ കെ. എസ്. പറഞ്ഞു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments