രണ്ട് ഉപഭൂഖണ്ഡങ്ങളിലായി 22 രാജ്യങ്ങള്‍ ബ്രിട്ടനില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന മാഞ്ചസ്റ്റര്‍ ക്രിസ്റ്റി ഹോസ്പിറ്റലിനായി ചാരിറ്റി ധനസമാഹരണം ലക്ഷ്യമിട്ടുള്ള യാത്ര.... 15 - ന് പുതുവേലില്‍ പൂര്‍ത്തിയാകും



രണ്ട് ഉപഭൂഖണ്ഡങ്ങളിലായി 22 രാജ്യങ്ങള്‍ ബ്രിട്ടനില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന മാഞ്ചസ്റ്റര്‍ ക്രിസ്റ്റി ഹോസ്പിറ്റലിനായി ചാരിറ്റി ധനസമാഹരണം ലക്ഷ്യമിട്ടുള്ള യാത്ര.  15- പുതുവേലില്‍ പൂര്‍ത്തിയാവുക. 

പുതുവേലി പെരുനിലത്തില്‍ ബിജു പി. മണി, കരിങ്കുന്നം വടക്കേക്കര ഷോയ് ചെറിയാന്‍, സംക്രാന്തി കൊശാപ്പിള്ളില്‍ സാബു ചാക്കോ, എരുമേലി നാകത്തുംകല്‍ റെജി തോമസ് എന്നിവരാണ് സാഹസിക യാത്ര സംഘാംഗങ്ങള്‍.


ബ്രിട്ടീഷ് പൗരത്വമുള്ളവരാണ് നാല് പേരും. 2002 - ല്‍ ബ്രിട്ടനില്‍ എത്തിയവര്‍. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട്. ഉള്ളവരായതിനാല്‍ ചൈന, നേപ്പാള്‍, റഷ്യ എന്നീ മൂന്ന് രാജ്യങ്ങളില്‍ മാത്രമാണ് വിസ വേണ്ടി വന്നത്. 20 രാജ്യങ്ങളില്‍ ഒരു രാത്രി എങ്കിലും അന്തിയുറങ്ങി.
ഏപ്രില്‍ 14-ന് ലണ്ടനിലെ മാഞ്ചസ്റ്ററില്‍ നിന്ന് തുടങ്ങിയ യാത്ര 61-ാം ദിനമായ വെള്ളിയാഴ്ച കേരളത്തിലെ കോഴിക്കോട് എത്തിയപ്പോള്‍ 19543 കി.മി. പിന്നിട്ടു. ഇംഗ്ലീണ്ടില്‍ നിന്ന് ഫ്രാന്‍സീലേക്ക് റോഡ് ഇല്ല. അവിടെ മാത്രം കാര്‍ കപ്പല്‍ മാര്‍ഗം കടത്തേണ്ടി വന്നു.


ഏറ്റവും കൂടുതല്‍ ചെലവിട്ടത് ചൈനയിലാണ്. ഇവിടെ 17 ദിവസം തങ്ങി. ആശുപത്രിയുടെ അക്കൗണ്ടിലേക്കാണ് സമാഹരിക്കുന്ന പണം എത്തുക. ആശുപത്രിയുടെ വികസനത്തിന് പണം ഉപയോഗിക്കും. ഇതുവരെയുള്ള യാത്രയ്ക്കിടയില്‍ 4800 പൗണ്ട് ശേഖരിക്കാനായതായി ആശുപത്രി അധികൃതര്‍ അറിയിച്ചുവെന്ന് യാത്രികര്‍ പറഞ്ഞു.
പിന്നിട്ട നാടുകളില്‍ എല്ലാം നല്ല സ്വീകരമാണ് ലഭിച്ചത്. ഭക്ഷണ പാനീയങ്ങള്‍ സമ്മാനിക്കുകയും സെല്‍ഫി എടുക്കാന്‍ ആഗ്രഹിച്ചവരും ഉണ്ട്. 


കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ വിശാഖ യദുവംശിയാണ് ഫ്‌ലാഗ് ഓഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. യുയുകെഎംഎ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, എംഎംസിഎ പ്രസിഡന്റ് സുമേഷ് രാജന്‍, ക്രിസ്റ്റി ചാരിറ്റി കമ്മ്യൂണിറ്റി ഫണ്ട്റൈസിംഗ് ഓഫീസര്‍ കെന്റ് ജെന്നിഫര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഞായറാഴ്ച രാവിലെ 8.30-ന് പുതുവേലിയില്‍ യാത്രയ്ക്ക് സ്വീകരണം ഒരുക്കും. വെളിയന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവര്‍ത്തകന്‍ അഡ്വ. ജയശങ്കര്‍ പങ്കെടുക്കും. പുതുവേലി പൗരസമിതി, യുണൈറ്റഡ് ക്ലബ്ബ്, കരോട്ട് പെരുന്നിലം കൂട്ടായ്മ, മിത്രം റെസിഡന്‍സ് അസോസിയേഷനടക്കമുള്ള കുട്ടായ്മകള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments